ഓൺലൈൻ ജനസമ്പർക്കവുമായി ഉമ്മൻചാണ്ടി


തിരുവനന്തപുരം:മുഖ്യമന്ത്രിയായിരുന്നപ്പോൾ ജനസമ്പർക്കപരിപാടി നടത്തിയിരുന്ന ഉമ്മൻചാണ്ടി, കോവിഡ്-19 കാലത്ത് ‘ഓൺലൈൻ’ ജനസമ്പർക്കവുമായി രംഗത്ത്. തിരുവനന്തപുരം ജഗതിയിലെ പുതുപ്പള്ളി വീട്ടിൽ കൺട്രോൾ റൂം സജ്ജമാക്കി. മൂന്നു ദിവസംകൊണ്ട് മുന്നൂറിനടുത്ത് വിളികളാണ് അദ്ദേഹത്തെ തേടിയെത്തിയത്.


ലാൻഡ്‌ ഫോണുകളിൽ വരുന്ന കോളുകൾ ഉമ്മൻചാണ്ടി നേരിട്ടാണ് എടുക്കുന്നത്. ഇതിനായി ഒരു നോട്ട് ബുക്ക് വച്ചിട്ടുണ്ട്. എല്ലാ നമ്പരും അതിൽ രേഖപ്പെടുത്തും. രാവിലെ ആറു മുതൽ രാത്രി 10 വരെ ഫോൺ കോളുകൾക്കു മറുപടി നൽകും. ഏറെ വിളികളും സഹായം തേടിയാണെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിലും പുറത്തുമുള്ള അടുപ്പക്കാരെ ഉപയോഗിച്ച് സഹായം എത്തിച്ചുനൽകും. കായംകുളം കൃഷ്ണപുരത്ത് 40 പെയിന്റിങ്ങ് തൊഴിലാളികൾക്ക് ഭക്ഷണക്കിറ്റ് എത്തിച്ചു. വയനാട്ടിലും ഭക്ഷണക്കിറ്റ് നൽകി. ഇറ്റലിയിൽനിന്നെത്തി 28 ദിവസം ന്യൂഡൽഹി ഐ.ടി.ബി.പി. സൈനിക ക്യാമ്പിലായിരുന്ന 43 വിദ്യാർഥികൾക്ക് നാട്ടിലേക്കു വരാൻ രണ്ടു വാഹനവും ഭക്ഷണവും ഏർപ്പാടാക്കി.
പൊതു ആവശ്യങ്ങളാണെങ്കിൽ കത്തുകളയച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധയിൽപ്പെടുത്തും. ഇതിനിടയിൽ സ്‌പ്രിംഗ്ളർ പോലുള്ള വിവാദ വിഷയങ്ങളിൽ ഇടപെട്ട് സംസ്ഥാനരാഷ്ട്രീയത്തിൽ സജീവമാകുകയും ചെയ്യുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad