ബസ് ഉള്‍പ്പെടെയുള്ള പൊതുഗതാഗതം അനുവദിക്കില്ല; മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ ഭേദഗതി

തിരുവനന്തപുരം: ലോക്ക്ഡൗൺ കാലത്ത് ബസുകൾ ഉൾപ്പെടെയുള്ള പൊതുഗതാഗതം അനുവദിക്കില്ല. കഴിഞ്ഞദിവസം പുറത്തിറക്കിയ ലോക്ഡൗൺ മാർഗനിർദേശങ്ങളുടെ ഉത്തരവിലെ 13.3 ഖണ്ഡിക സർക്കാർ ഭേദഗതിവരുത്തി.
ഇതോടെ ലോക്ക്ഡൗണിനിടെ യാതൊരുവിധ പൊതുഗതാഗതവും അനുവദിക്കില്ലെന്ന് ഉറപ്പായി.

എന്നാൽ, ജില്ലാ കളക്ടറുടെ പ്രത്യേക അധികാരമുപയോഗിച്ച് ഏറ്റെടുക്കുന്ന ബസുകളും വ്യവസായ-വാണിജ്യ സ്ഥാപനങ്ങളുടെ ഭാഗികമായി പ്രവർത്തനത്തിന് ജീവനക്കാരെയും തൊഴിലാളികളെയും എത്തിക്കാനുള്ള വാഹനങ്ങളും മാത്രം കർശനനിയന്ത്രണങ്ങളോടെ ഓടിക്കാൻ അനുമതി നൽകുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.
Content Highlights: No public transport during lock down - says Government

Post a Comment

0 Comments

Top Post Ad

Below Post Ad