കൊറോണ പ്രതിരോധം; പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന വഴി ഇന്നലെ വരെ വിതരണം ചെയ്തത് 29,352 കോടി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പാക്കേജ് പ്രകാരം തിങ്കളാഴ്ച്ച വരെ 32 കോടിയിലധികം ജനങ്ങള്‍ക്ക് 29,352 കോടി രൂപ നേരിട്ട് അക്കൗണ്ടില്‍ നല്‍കി. കേന്ദ്ര ധനമന്ത്രാലയ വക്താവ് രാജേഷ് മല്‍ഹോത്രയാണ് ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന പ്രകാരം 5.29 കോടി ഉപഭോക്താക്കള്‍ക്ക് സൗജന്യ റേഷന്‍ ധാന്യം വിതരണം ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു. വിതരണത്തിനായി 3,985 മെട്രിക് ധാന്യം സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും വിതരണം ചെയ്തതായും അദ്ദേഹം വ്യക്തമാക്കി. ഡല്‍ഹിയില്‍ ആഭ്യന്തര മന്ത്രാലയം, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, ഐസിഎംആര്‍, പിഐബി വക്താക്കള്‍ക്കൊപ്പം മാദ്ധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.


ലോക്ക്ഡൗണിനെ മറികടക്കാന്‍ സാമ്പത്തിക ബുദ്ധിമുട്ടിലായ കര്‍ഷകര്‍ക്കും, വീട്ടമ്മമാര്‍ക്കും സഹായകമായ പദ്ധതികളും കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ലോക്ക്ഡൗണിനെ തുടര്‍ന്ന് കര്‍ഷകര്‍ക്ക് തങ്ങളുടെ നാണ്യവിള കളും, കാര്‍ഷികോല്‍പ്പന്നങ്ങളും വില്‍ക്കാന്‍ കഴിയാതെ വിഷമിച്ച ഘട്ടത്തിലാണ് പ്രധാന്‍മന്ത്രി കിസ്സാന്‍ സമ്മാന നിധിയുടെ ആദ്യ ഗഡു അക്കൗണ്ടിലെത്തിയത്. രാജ്യത്തെ 8.69 ലക്ഷം കര്‍ഷകര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്.

വീടുകളിലെ വരുമാന മാര്‍ഗ്ഗം നിലച്ച ഈ ഘട്ടത്തില്‍ മലയോര ഗ്രാമങ്ങളിലെ വീട്ടമ്മമാരുടെ ജന്‍ധന്‍ യോജന അക്കൗണ്ടുകളിലേക്ക് 500 രൂപയും കേന്ദ്ര സര്‍ക്കാര്‍ നിക്ഷേപിച്ചിരുന്നു. മൂന്നു മാസത്തേക്ക് തുടര്‍ച്ചയായി ഈ ആനുകൂല്യം ലഭിക്കും.20 കോടി ജന്‍ ധന്‍ യോജന അക്കൗണ്ടുകള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.



Tags

Post a Comment

0 Comments

Top Post Ad

Below Post Ad