കൊറോണ; ഈ വർഷത്തെ അമർനാഥ്‌ തീർത്ഥാടനം ഉപേക്ഷിച്ചു

ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ അമർനാഥ്‌ യാത്ര ഉപേക്ഷിച്ചു. തീർത്ഥാടന പാതയിൽ 77 റെഡ് സോണുകളാണുള്ളതെന്ന് ചൂണ്ടിക്കാട്ടി അമർനാഥ് ക്ഷേത്ര ബോർഡാണ് തീർത്ഥാടനം ഉപേക്ഷിച്ച കാര്യം അറിയിച്ചത്. ജൂൺ 28 മുതൽ ഓഗസ്റ്റ് 3 വരെയാണ് തീർത്ഥാടനം നടക്കേണ്ടിയിരുന്നത്.
രാജ്യത്ത് ലോക്ക് ഡൗൺ നിലനിൽക്കുകയാണ്. നിലവിലെ സാഹചര്യങ്ങൾ പ്രവചനാതീതമാണ്. തീർത്ഥാടകരുടെ സുരക്ഷയാണ് പ്രധാനം. അതിനാലാണ് ഇത്തരത്തിൽ ഒരു തീരുമാനം എടുക്കുന്നതെന്ന് ജമ്മു കശ്മീർ ലഫ്. ഗവർണർ ഗിരിഷ് ചന്ദ്ര മുർമു അറിയിച്ചു. അതേസമയം, തീർത്ഥ യാത്ര ഒഴിവാക്കിയെങ്കിലും പൂജകൾ നടക്കുമെന്നും ഗവർണർ അറിയിച്ചു.
ജമ്മു കശ്മീരിൽ രോഗബാധിതരുടെ എണ്ണം 400നോട്‌ അടുക്കുകയാണ്. ഈ സാഹചര്യത്തിൽ തീർത്ഥാടനത്തിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തുക ബുദ്ധിമുട്ടാണെന്നാണ് വിലയിരുത്തൽ. ശൈത്യകാലം ആയതിനാൽ മഞ്ഞു നീക്കം ചെയ്യുന്നതും തീർത്ഥാടകർക്ക് ആവശ്യമായ ക്യാമ്പുകൾ തയാറാക്കലുമൊക്കെ വലിയ ബുദ്ധിമുട്ടാണെന്ന വിലയിരുത്തലിന്റെ കൂടി അടിസ്ഥാനത്തിലാണ് യാത്ര ഉപേക്ഷിച്ചിരിക്കുന്നത്
Tags

Post a Comment

0 Comments

Top Post Ad

Below Post Ad