കൊറോണ; തമിഴ്‌നാട്ടില്‍ രോഗബാധിതര്‍ ആയിരം കടന്നു; ഇന്ന് 106 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു

ചെന്നൈ : തമിഴ്‌നാട്ടില്‍ കൊറോണ രോഗികളുടെ എണ്ണം ആയിരം കടന്നു. ഇതുവരെ 1075 പേര്‍ക്കാണ് സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്ന് സംസ്ഥാനത്ത് 106 പേര്‍ക്കു കൂടി പുതുതായി രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 90 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചിരിക്കുന്നത്.

രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ച് സര്‍ക്കാര്‍ ഡോക്ടര്‍മാരും, രണ്ട് റെയില്‍വേ ജീവനക്കാരും, സ്വകാര്യ ആശുപത്രിയിലെ നാല് ഡോക്ടര്‍മാരും, അഞ്ച് നഴ്‌സുമാരും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. സംസ്ഥാനത്ത് പതിനൊന്ന് പേര്‍ രോഗബാധയെ തുടര്‍ന്ന് മരിച്ചിട്ടുണ്ട്.

തമിഴ്‌നാട്ടില്‍ രോഗം സ്ഥിരീകരിച്ചവരില്‍ ഭൂരിഭാഗം പേരും തബ്ലീഗ് മത സമ്മേളനത്തില്‍ പങ്കെടുത്തവരും അവരുമായി സസമ്പര്‍ക്കം പുലര്‍ത്തിയവരും ആണ്. സംസ്ഥാനത്ത് രോഗബാധിതരില്‍ 881 പേര്‍ക്കാണ് തബ്ലീഗുമായി ബന്ധമുള്ളത്. വരും ദിവസങ്ങളിലും സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad