ജമ്മു കശ്മീരില്‍ വിമുക്ത ഭടന് നേരെ ഭീകരര്‍ വെടിയുതിര്‍ത്തു

ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ വിമുക്ത ഭടന് നേരെ ഭീകരര്‍ വെടിയുതിര്‍ത്തു. റെഡ്‌വാനി സ്വദേശി അബ്ദുള്‍ ഹക്കീമിന് നേരെയാണ് ഭീകരര്‍ വെടിയുതിര്‍ത്തത്. ഗുരുതരമായി പരിക്കേറ്റ ഹക്കീം ആശുപത്രിയില്‍ ചികിത്സയിലാണ്. ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയിലാണ് സംഭവം.

ടെറിറ്റോറിയല്‍ ആര്‍മിയും നിന്നും വിരമിച്ച ഉദ്യോഗസ്ഥനാണ് അബ്ദുള്‍ ഹക്കീം. കഴിഞ്ഞ ദിവസം പ്രദേശത്ത് ഭീകരരും സുരക്ഷാ സേനയുമായി ഏറ്റുമുട്ടല്‍ നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ഭീകരര്‍ വിമുക്തഭടന് നേരെ ആക്രമണം നടത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം സുരക്ഷാ സേനയുടെ ആക്രമണത്തില്‍ പിടിച്ചു നില്‍ക്കാനാകാതെ ഭീകരര്‍ ഓടി രക്ഷപ്പെട്ടിരുന്നു. ഇവരാകാം ഹക്കീമിന് നേരെയുണ്ടായ ആക്രമണത്തിനു പിന്നിലും എന്നാണ് നിഗമനം.

ഗുരുതരമായി പരിക്കേറ്റ ഹക്കീമിനെ ആദ്യം പ്രദേശത്തുള്ള ആശുപത്രിയിലാണ് കൊണ്ടുപോയത്. അവിടെ നിന്നും വിദഗ്ധ ചികിത്സയ്ക്കായി അനന്തനാഗിലേക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഹക്കീമിന്റെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങള്‍ ഒന്നും തന്നെ ലഭ്യമല്ല.

അതേസമയം കുപ്‌വാരയിലെ നിയന്ത്രണ രേഖയ്ക്കു സമീപം പാക് സൈന്യം നടത്തിയ ആക്രമണത്തില്‍ എട്ട് വയസ്സുകാരന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അതിര്‍ത്തിയില്‍ പാക് പ്രകോപനം തുടരുകയാണ്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad