കൊറോണ; രാജ്യത്ത് രോഗികളുടെ എണ്ണം 12,000 കടന്നു

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണം 12,000 കടന്നു. ഇതുവരെ രാജ്യത്ത് 12,380 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 941 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 10,447 പേരാണ് രോഗം ബാധിച്ച് നിലവില്‍ ചികിത്സയിലുള്ളത്. രാജ്യത്ത് 1,489 പേര്‍ രോഗമുക്തി നേടി. 414 പേര്‍ വൈറസ് ബാധയെ തുടര്‍ന്ന് മരണമടഞ്ഞു.




മഹാരാഷ്ട്രയിലാണ് രോഗബാധിതര്‍ ഏറ്റവും കൂടുതല്‍ ഉള്ളത്. 2,916 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. രോഗബാധിതരുടെ എണ്ണം പോലെ തന്നെ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന സംസ്ഥാനവും മഹാരാഷ്ട്രയാണ്. 187 പേരാണ് മഹാരാഷ്ട്രയില്‍ മരണമടഞ്ഞത്.

ഡല്‍ഹിയിലും കൊറോണ രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. 1,578 പോസിറ്റീവ് കേസുകളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. തമിഴ്‌നാട്ടില്‍ 1,242 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.

Post a Comment

0 Comments

Top Post Ad

Below Post Ad