സംസ്ഥാനത്ത് മൂന്നു പേര്‍ക്കു കൂടി കൊറോണ; 19 പേര്‍ രോഗമുക്തരായി

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നു പേർക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. കൊറോണ അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. കണ്ണൂർ ജില്ലയിൽ രണ്ടുപേർക്കും പാലക്കാട്ട് ഒരാൾക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതിൽ രണ്ടുപേർക്ക് സമ്പർക്കം മൂലമാണ് രോഗം ബാധിച്ചത്. മറ്റേയാൾ വിദേശത്തുനിന്ന് വന്നതാണ്. സംസ്ഥാനത്ത് ഇന്ന് 19 പേരുടെ പരിശോധനാഫലം നെഗറ്റീവായിട്ടുണ്ട്.കാസർകോട്ട് 12 പേരുടെയും പത്തനംതിട്ട, തൃശ്ശൂർ എന്നിവിടങ്ങളിൽ മൂന്നുപേരുടെയും കണ്ണൂരിൽ ഒരാളുടെയും പരിശോധനാഫലമാണ് നെഗറ്റീവായത്. സംസ്ഥാനത്ത് ഇതിനോടകം 378 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 178 പേർ ചികിത്സയിലുണ്ട്. ആകെ 1,12,183 പേരാണ് നിരീക്ഷണത്തിലുള്ളത്. 1,11,468 പേർ വീടുകളിൽ നിരീക്ഷണത്തിലുണ്ട്. 715 പേർ ആശുപത്രിയിലാണ് നിരീക്ഷണത്തിലുള്ളത്.



86 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 15,683 സാമ്പിളുകൾ അയച്ചു. ഇതിൽ 14,829 രോഗബാധയില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്. പുതുതായി രോഗം ബാഝിക്കുന്നവരുടെ എണ്ണ കുറയുകയും രോഗമുക്തി നേടുന്നവരുടെ എണ്ണം കൂടുന്നുമുണ്ട്. ഇതുകൊണ്ട് നിയന്ത്രണങ്ങൾ ഒഴിവാക്കം എന്ന ധാരണ ചില കേന്ദ്രങ്ങളിൽ എങ്കിലും രൂപപ്പെട്ടിട്ടുണ്ട്. ഇത് അപകടകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



നമ്മുടെ നാട് അത്യസാധാരണമായ ഒരു പ്രതിസന്ധിയെ നേരിടുന്ന ഈ ഘട്ടത്തിൽ ഇത്തവണത്തെ വിഷുക്കൈനീട്ടം നാടിനു വേണ്ടിയാകട്ടെ എന്ന് ഓരോരുത്തരോടും അഭ്യർഥിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്ന സംഭാവനയാക്കി ഇത്തവണത്തെ വിഷുക്കൈനീട്ടത്തെ മാറ്റാൻ എല്ലാവരും പ്രത്യേകിച്ച് കുട്ടികൾ തയ്യാറാവുമെന്ന് പ്രതീക്ഷിക്കുന്നു. കുട്ടികൾക്കാണ് മാതൃകകൾ സൃഷ്ടിക്കാനാവുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാവർക്കും വിഷു-അംബേദ്കർ ജയന്തി ആശംസകൾ അദ്ദേഹം നേരുകയും ചെയ്തു.ഏപ്രിലിൽ തന്നെ വിശുദ്ധ റമദാൻ മാസം ആരംഭിക്കുകയാണ്. സക്കാത്തിന്റെ ഘട്ടം കൂടിയാണിത്. ആ മഹത്തായ സങ്കൽപവും നമ്മുടെ ഇന്നത്തെ കടുത്ത പ്രതിസന്ധി തരണം ചെയ്യാനുള്ള ഉപാധിയാക്കി മാറ്റണമെന്നും അഭ്യർഥിക്കുന്നായി മുഖ്യമന്ത്രി പറഞ്ഞു. നാടിന്റെ വിഷമസ്ഥിതി അകറ്റാനുള്ള മാനുഷികമായ കടമ എല്ലാവർക്കും ഒരേ മനസ്സോടെ നിറവേറ്റാമെന്നും മുഖ്യമന്ത്രി പറഞ്ഞു

Post a Comment

0 Comments

Top Post Ad

Below Post Ad