നരേന്ദ്ര മോദിയുമായി ചർച്ച നടത്തി വിയറ്റ്നാം പ്രധാനമന്ത്രി; എല്ലാ സഹായവും നൽകുമെന്ന് മോദിയുടെ ഉറപ്പ്

ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തി വിയറ്റ്നാം പ്രധാനമന്ത്രി നുയെന്‍ സുവാന്‍ ഫുക്. ഫോണിലൂടെയാണ് ഇരു നേതാക്കളും സ്ഥിഗതികൾ പങ്കുവെച്ചത്. കൊറോണയെത്തുടര്‍ന്ന് ഉടലെടുത്ത സാഹചര്യത്തെക്കുറിച്ചും ഈ വെല്ലുവിളിയെ നേരിടുന്നതിന് കൈക്കൊള്ളുന്ന നടപടികളെക്കുറിച്ചും ഇരു നേതാക്കളും ചര്‍ച്ച നടത്തി.പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആവശ്യമുള്ള മെഡിക്കല്‍ ഉപകരണങ്ങളുടെ വിതരണം ഉള്‍പ്പെടെ കൊറോണക്കെതിരെയുള്ള പോരാട്ടത്തില്‍ ഉഭയകക്ഷി സഹകരണത്തിന്റെ സാദ്ധ്യത ഇരു നേതാക്കളും അംഗീകരിച്ചു. ഇരു രാജ്യങ്ങളിലുമുള്ള തങ്ങളുടെ പൗരന്മാര്‍ക്ക് ആവശ്യമായി പിന്തുണ ലഭ്യമാക്കുന്ന കാര്യവും നേതാക്കൾ ചർച്ച ചെയ്തു.




ഇന്ത്യയും വിയറ്റ്നാമും തമ്മിലുള്ള പങ്കാളിത്തത്തിന്റെ പ്രാധാന്യത്തിന് ഊന്നല്‍ നല്‍കിയ ചർച്ചയിൽ വിവിധ മേഖലകളില്‍ കൈവരിച്ച പുരോഗതിയില്‍ ഇരുവരും സംതൃപ്തി പ്രകടിപ്പിച്ചു. മേഖലയിലും അന്താരാഷ്ട്രതലത്തിലുമുണ്ടായ വികസനങ്ങള്‍ ചർച്ചയിൽ അവലോകനം ചെയ്തു. നിലവിലെ പ്രതിസന്ധിഘട്ടത്തില്‍ വിയറ്റ്നാമിലെ ജനങ്ങളുടെ ആരോഗ്യത്തിനും സൗഖ്യത്തിനും പ്രധാനമന്ത്രി ശുഭാശംസകള്‍ നേരുകയും ചെയ്തു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad