ശ്രീലങ്കയിൽ കൊറോണ ബാധിച്ച് മരിച്ചവരെ ദഹിപ്പിക്കുന്നു ; മതവികാരങ്ങൾക്ക് പ്രസക്തിയില്ലെന്ന് ഗോതബയ രജപക്സെ

കൊളംബോ: ശ്രീലങ്കയില്‍ കൊറോണ ബാധിച്ച് മരിച്ച എല്ലാവരുടേയും സംസ്കാരം ദഹനം വഴിയെന്ന് നിർദ്ദേശിച്ച് ഭരണകൂടം. പകര്‍ച്ചവ്യാധിമൂലമുള്ള എല്ലാ മരണങ്ങളിലും മൃതദേഹം ദഹിപ്പിക്കുന്ന രീതിയാണ് ശ്രീലങ്ക നിര്‍ബന്ധമായും നടപ്പാക്കിയിരിക്കുന്നത്. കുഴിച്ചിടുക, പ്രത്യേക കല്ലറകളില്‍ വയ്ക്കുക തുടങ്ങിയവ അണുനശീകരണത്തിന് പര്യാപ്തമല്ലെന്നും ഇതില്‍ മതപരമായ വികാരങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും ശ്രീലങ്കയുടെ പ്രസിഡന്റ്
ഗോതബയ രജപക്‌സെ വ്യക്തമാക്കി.മൃതശരീരം 800-1200 ഡിഗ്രി താപനിലയില്‍ 45-60 മിനിറ്റുകള്‍ക്കുള്ളില്‍ ദഹിപ്പിക്കുന്ന രീതിയാണ് നടപ്പാക്കിയത്. ന്യൂനപക്ഷ സമുദായത്തില്‍പെട്ട സംഘടനകളുടെ ശക്തമായ എതിര്‍പ്പിനെ ഭരണകൂടം തള്ളി. ഒപ്പം പൊതു ആരോഗ്യസംരക്ഷണ കാര്യത്തില്‍ മതം ഇടപെടരുതെന്ന ശക്തമായ മുന്നറിയിപ്പും നല്‍കി.മൃതദേഹം ഭൂമിയില്‍ അടക്കം ചെയ്യുന്നതിന് കൂടുതല്‍ സമയമെടുക്കുമെന്നും അതുമായി ബന്ധപ്പെട്ട് കൂടുതലാളുകള്‍  പകര്‍ച്ചവ്യാധിമൂലമുള്ള അപകടകരമായ സാഹചര്യത്തിലൂടെ കടന്നുപോകേണ്ടി വരുമെന്നും ശ്രീലങ്കന്‍ ആരോഗ്യവകുപ്പ് അറിയിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad