കൊറോണ പ്രതിസന്ധി :ദുരന്തമുനമ്പിൽ മുംബൈ


സാമൂഹിക അകലം പാലിക്കാതെ മുംബൈയിലേ ബൈക്കുള ചന്തയിൽ സാധനം വാങ്ങാൻ തിക്കും തിരക്കും കൂട്ടുന്ന ജനങ്ങൾ
Image Courtesy - MumbaiMirror

മുംബൈ: എത്രയോ ദുരന്തമുഖങ്ങളിലുടെ കടന്നുപോയ നഗരമാണ് മുംബൈ . കലാപങ്ങളും സ്ഫോടനങ്ങളും ഭീക രാക്രമണവും മഹാനഗരം കണ്ടി ട്ടുണ്ട് . ചോരവീണിട്ടും കത്തിയമർ ന്നിട്ടും ഓരോ ദുരന്തമുഖത്തിൽ നിന്നും അതിനേക്കാൾ വേഗത്തിൽ നഗരം ഉയിർത്തെഴുന്നേറ്റിട്ടുമുണ്ട് . എന്നാൽ , കോവിഡ് - 19 രോഗ ബാധ നഗരത്തിലെത്തിയതോടെ എല്ലാവരും ഭയചകിതരാണ് . ഇത്ര നിശ്ചലമായ കാഴ്ച മുംബൈ കണ്ടിട്ടുണ്ടാവില്ല . മാർച്ച് ഒൻപതിന് പുണെയിലാണ് സംസ്ഥാനത്താദ്യമായി കോവിഡ് - 19 സ്ഥിരീകരിച്ചത് . മാർച്ച് 11 - നു മുംബൈയിലുമെത്തി . പിന്നീട് , മഹാരാഷ്ട്രയുടെ ചെറുതും വലുതുമായ ദേശങ്ങളിലേക്കും രോഗമെ ത്തി . അപ്പോഴും മുംബൈ നഗരം രോഗത്തെ ഭയപ്പെട്ടില്ല . വലിയ കുതിപ്പിലായിരുന്നു നഗരം. ഇത് നമ്മെ ബാധിക്കില്ലെന്ന ആത്മവിശ്വാസം.എല്ലാം മാറി മറിഞ്ഞത് പെട്ടന്നായിരുന്നു.


ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയിൽ രോഗബാ ധയുണ്ടാവുകയും ഒരാൾ മരിക്കുകയും ചെയ്തതോടെ ആശങ്കകൾ കൂടി . ഓരോ ദിവസവും രോഗബാ ധിതരുടെ എണ്ണം കൂടിവരികയാണ് . വർളിയിലെ കോളിവാഡ് ഉൾ പ്പെടെ ചെറുതും വലുതുമായ നഗ രത്തിലെ അമ്പതിലധികം ഇടങ്ങൾ സമ്പൂർണമായി അടച്ചിട്ടു . ഏപ്രിൽ നാലിനു ശേഷമാണ് നഗരത്തിൽ നൂറോളം പേർ ദിവസവും രോഗബാധിതരാകുന്നതും മരണനിരക്കു കൂടിയതും. രോഗവ്യാപനം തടയാൻ കഴിഞ്ഞില്ലെങ്കിൽ വലിയ ദുരന്തത്തി ലേക്കാവും മുംബൈ എടുത്തെറിയപ്പെടുന്നത് .


സമൂഹവ്യാപനം നടന്നില്ലെന്നു ആരോഗ്യമന്ത്രി പറയുന്നുണ്ടെങ്കിലും നഗരത്തിലെയും പ്രാന്തപ്രദേശങ്ങ ളിലെയും ജനങ്ങൾ ഭയപ്പാടിലാണ് . - പ്രശസ്തമായ ഒട്ടേറെ അശുപത്രികൾ അടച്ചിട്ടതും 68 മലയാളികളടക്കം നഴ്സുമാർക്ക് രോഗബാധയു o ണ്ടായതും പ്രതിസന്ധി കൂട്ടിയിട്ടുണ്ട് . ഇനി വ്യാപനം ഉണ്ടായാൽ ചികിത്സിക്കാനുള്ള സംവിധാനം എവിടെ എന്നതിന് ഉത്തരമില്ല .

ഇരുപതു ലക്ഷത്തോളം മലയാളികൾ മുംബൈയിലും പ്രാന്തപ്രദേശങ്ങളിലും താമസിക്കുന്നുണ്ട് . അടച്ചിടൽ നിയന്ത്രണങ്ങളിൽ അയവുവരികയാണെങ്കിൽ കുടുംബത്തോടൊപ്പം കേരളത്തിലേക്കു പോകാ നുള്ള ഒരുക്കത്തിലാണ് സ്വന്തം വാഹനമുള്ളവർ .

പതിനായിരങ്ങൾ മുംബൈ വിടുമെന്ന് ഉറപ്പാണ് . ഇവരിൽ ആർ - ക്കും രോഗബാധയില്ലെങ്കിലും കേരള തി ത്തിലെത്താനുള്ള ആഗ്രഹം ഓരോരുത്തരിലുമുണ്ട് . രോഗം വന്നാലും കേരളം തങ്ങളെ രക്ഷിക്കുമെന്ന ആത്മവിശ്വാസത്തിലാണ് മുംബൈ മലയാളി . ഏതു പ്രതിസന്ധിയെയും ടെ അതിജീവിക്കാനുള്ള ഉൾക്കരുത്ത് - മുംബൈ കാണിച്ചിട്ടുണ്ട് . ഭയചകിതയാമായ ഇക്കാലത്തും ആ ഊർജം വിണ്ടടുക്കുമെന്നാണ് പ്രതീക്ഷ.

Post a Comment

0 Comments

Top Post Ad

Below Post Ad