ഇന്ത്യയില്‍ കൊവിഡ് ബാധിതര്‍ 9000 പിന്നിട്ടു, 24 മണിക്കൂറിനുള്ളില്‍ 35 മരണം

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 9,152 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 35 പേർ മരിച്ചതായും 796 പേർക്ക് വൈറസ് സ്ഥീരീകരിച്ചതായും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു.

308 പേരാണ് രാജ്യത്ത് ഇതുവരെ മരിച്ചത്. അതേസമയം വലിയ ഭീതിക്കിടയിലും ആശ്വാസം പകർന്ന് 857 പേർ രോഗമുക്തരായി.

ഏറ്റവും കൂടുതൽ പോസിറ്റീവ് കേസും മരണവും റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം 1,985 ആയി വർധിച്ചു, 149 പേർ മരിച്ചു. 217 പേർക്ക് രോഗംഭേദമായി. ഡൽഹിയിൽ രോഗ ബാധിതർ 1,154 ആയി. 24 പേർ മരിച്ചു. തമിഴ്നാട്ടിലും രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ആയിരം പിന്നിട്ടു. 1075 രോഗികളിൽ 11 പേർ മരിച്ചു. 50 പേർ രോഗമുക്തരായി ആശുപത്രിവിട്ടു.

മറ്റു സംസ്ഥാനങ്ങളിലും രോഗബാധിതരുടെ എണ്ണം വർധിക്കുകയാണ്. രാജസ്ഥാനിൽ രോഗികളുടെ എണ്ണം 804 ആയി. മധ്യപ്രദേശ്, ഗുജറാത്ത്, തെലങ്കാന എന്നിവിടങ്ങളിൽ യഥാക്രമം 532, 516, 504 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം. കേരളത്തിൽ 375 പേർക്കാണ് വൈറസ് സ്ഥിരീകരിച്ചത്.

content highlights:Indias COVID tally soars past 9000 mark

Post a Comment

0 Comments

Top Post Ad

Below Post Ad