കോവിഡ്-19: ബ്രിട്ടനില്‍ മലയാളി ഡോക്ടര്‍ മരിച്ചു

ലണ്ടൻ: ബ്രിട്ടനിൽ കോവിഡ്-19 ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കോട്ടയം കങ്ങഴ സ്വദേശി ഡോ.അമീറുദ്ദിനാ(73)ണ് ബെർമിങ്ഹാമിൽ മരിച്ചത്. കോവിഡ്-19നെ തുടർന്ന് യു.കെയിൽ മരിക്കുന്ന ആറാമത്തെ മലയാളിയാണ് ഇദ്ദേഹം.

ബ്രിട്ടന്റെ നാഷണൽ ഹെൽത്ത് സർവീസിലായിരുന്നു ഇദ്ദേഹത്തിനു ജോലി. വിരമിച്ച ശേഷം കുടുംബത്തോടൊപ്പം വിശ്രമജീവിതം നയിക്കുകയായിരുന്നു.

മൂന്നാഴ്ച മുമ്പാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ടാഴ്ചയോളമായി വെന്റിലേറ്ററിലായിരുന്നു. ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്. അമീറുദ്ദീന്റെ മരണത്തോടെ വിദേശത്ത് മരിച്ച പ്രവാസികളുടെ എണ്ണം മുപ്പതായി.

content highlights: covid 19- malayali doctor dies in britain

Tags

Post a Comment

0 Comments

Top Post Ad

Below Post Ad