കോവിഡ് 19: കണ്ണൂര്‍ സ്വദേശി ദുബായില്‍ മരിച്ചു

ദുബായ്: കൊറോണ ബാധിച്ച് ദുബായിൽ മലയാളി മരിച്ചു. തലശേരി ടെമ്പിൾ ഗേറ്റ് സ്വദേശി പ്രദീപ് സാഗർ(41)മരിച്ചത്. കഴിഞ്ഞയാഴ്ചയാണ് ശ്വാസംമുട്ടൽ, പനി, ചുമ തുടങ്ങിയ ശാരീരികാസ്വാസ്ഥ്യങ്ങളെ തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കോവിഡ് 19 സ്ഥിരീകരിച്ചതിനു പിന്നാലെ ഐസൊലേഷൻ വാർഡിൽ ചികിത്സയിലായിരുന്നു. മൃതദേഹം ദുബായിൽ സംസ്കരിക്കും. പ്രദീപിന്റെ മരണത്തോടെ യു.എ.ഇയിൽ കോവിഡ്-19 നെ തുടർന്ന് മരിച്ച മലയാളികളുടെ എണ്ണം മൂന്നായി. യു.എ.ഇയിൽ കഴിഞ്ഞയാഴ്ച രണ്ടുമലയാളികൾ മരിച്ചിരുന്നു. ഇതു കൂടാതെ സൗദി അറേബ്യയിലും രണ്ടു മലയാളികൾ കോവിഡ്-19നെ തുടർന്ന് മരിച്ചു. ഇതോടെ ഗൾഫിൽ കോവിഡ്-19നെ തുടർന്ന് മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി.
അതേസമയം ബ്രിട്ടനിൽ കോവിഡ് 19 ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കോട്ടയം കങ്ങഴ സ്വദേശി ഡോ.അമീറുദ്ദിനാ(73)ണ് ബെർമിങ്ഹാമിൽ മരിച്ചത്. കോവിഡ്-19നെ തുടർന്ന് യു.കെയിൽ മരിക്കുന്ന ആറാമത്തെ മലയാളിയാണ് ഇദ്ദേഹം. ബ്രിട്ടന്റെ നാഷണൽ ഹെൽത്ത് സർവീസിലായിരുന്നു ഇദ്ദേഹത്തിനു ജോലി. വിരമിച്ച ശേഷം കുടുംബത്തോടൊപ്പം വിശ്രമജീവിതം നയിക്കുകയായിരുന്നു. മൂന്നാഴ്ച മുമ്പാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ടാഴ്ചയോളമായി വെന്റിലേറ്ററിലായിരുന്നു. ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്.
content highliglghts: covid19 kannur native dies in dubai

Post a Comment

0 Comments

Top Post Ad

Below Post Ad