സംസ്ഥാനത്ത് ഇന്ന് കോവിഡ് -19 സ്ഥിരീകരിച്ചത് രണ്ടു പേർക്ക്; 36 പേർ രോഗമുക്തരായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത് രണ്ടുപേർക്കെന്ന് ആരോഗ്യവകുപ്പു മന്ത്രി കെ.കെ.ശൈലജ വാർത്താക്കുറിപ്പിൽ അറിയിച്ചു. കണ്ണൂർ,പത്തനംതിട്ട ജില്ലകളിലുള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂർ ജില്ലയിലുള്ളയാൾ ദുബായിൽ നിന്നും പത്തനംതിട്ടയിലുള്ളയാൾ ഷാർജയിൽ നിന്നും എത്തിയതാണ്.

അതേസമയം, കോവിഡ് 19 ബാധിച്ച 36 പേർ കൂടി രോഗമുക്തി നേടിയിട്ടുണ്ട്. കാസർകോട് ജില്ലയിലെ 28 പേരുടേയും (കണ്ണൂർ ജില്ലയിൽ ചികിത്സയിലായിരുന്ന രണ്ടുപേർ) മലപ്പുറം ജില്ലയിലെ ആറുപേരുടേയും കോഴിക്കോട്, ഇടുക്കി ജില്ലകളിലെ ഓരോരുത്തരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതോടെ നിലവിൽ 194 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. 179 പേരാണ് ഇതുവരെ കോവിഡിൽ നിന്നും രോഗമുക്തി നേടിയത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,16,941 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 1,16,125 പേർ വീടുകളിലും 816 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 176 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങൾ ഉള്ള 14,989 വ്യക്തികളുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ ലഭ്യമായ 13,802 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്.

content highlights: two more persons tested positive for corona in kerala

Post a Comment

0 Comments

Top Post Ad

Below Post Ad