കോവിഡ് പ്രതിരോധം: കേന്ദ്രത്തിന്റെ നിര്‍ദേശങ്ങൾ സംസ്ഥാനം അംഗീകരിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിനായി കേന്ദ്രം നിർദ്ദേശിക്കുന്ന എല്ലാ നിയന്ത്രണങ്ങളും സംസ്ഥാനം അംഗീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോൺഫറൻസ് ചർച്ചയിൽ പങ്കെടുത്തുവെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
രാജ്യത്തെ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട വിശദമായ ചർച്ചയാണ് നടന്നത്. കേരളത്തിന്റെ ആവശ്യങ്ങൾ പ്രധാനമന്ത്രിക്ക് മുന്നിൽ അറിയിച്ചു. ഇനിയുള്ള ആഴ്ചകൾ കോവിഡ് പ്രതിരോധത്തിന് നിർണായകമാണെന്ന് പ്രധാനമനമന്ത്രി അഭിപ്രായപ്പെട്ടുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് 19 ഭീഷണി തുടരുകയാണ്. ലോക്ക് ഡൗണിന് മുമ്പുള്ള അവസ്ഥയിലേക്ക് തിരിച്ചുപോകാനായിട്ടില്ലെന്ന് പ്രധാനമന്ത്രിയെ അറിയിച്ചു. തികഞ്ഞ ജാഗ്രതയോടെ ഓരോ ഘട്ടത്തിലേയും വിവരങ്ങൾ സസൂഷ്മം വിലയിരുത്തി പടിപടിയായി മാത്രമേ ലോക്ക് ഡൗൺ ഒഴിവാക്കാൻ പാടുള്ളു. ജനങ്ങളുടെ സഞ്ചാരം അനിയന്ത്രിതമായാൽ അത് സമൂഹ വ്യാപനത്തിലേക്ക് നയിക്കും. കേരളം പോലെ ജനസാന്ദ്രത കൂടിയ സംസ്ഥാനങ്ങളിൽ സ്ഥിതി ഗുരുതരമാകാൻ അത് കാരണമാകുമെന്നും ഇക്കാര്യം പ്രധാനമന്ത്രിയെ അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. സ്ഥലങ്ങളിൽ സാമൂഹിക അകലം പാലിക്കുമെന്ന് ഉറപ്പുരുത്തി സംസ്ഥാന സർക്കാരുകൾ അനുമതി നൽകുന്ന കാര്യങ്ങൾ ചെയ്യാൻ സാധിക്കണമെന്നും പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട്.
ഇതിനൊപ്പം സംസ്ഥാനത്തുള്ള അതിഥി തൊഴിലാളികൾക്ക് നാട്ടിലേക്ക് പോകാൻ പ്രത്യേക നോൺസ്റ്റോപ്പ് ട്രെയിൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. വരുമാനം ഇല്ലാതെ കഷ്ടപ്പെടുന്ന ഇവർത്ത് മൂന്നുമാസത്തേക്ക് സാമ്പത്തിക സഹായം നൽകണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

അണുനശീകരണ ടണല്‍ അശാസ്ത്രീയം; പിന്നാലെ പോവേണ്ടെന്ന് മുഖ്യമന്ത്രി


കണ്ണൂരില്‍ കോവിഡ് 19 രോഗമുക്തരായ ദമ്പതിമാര്‍ക്ക്‌ കുഞ്ഞു പിറന്നു


ഹോട്ട്‌സ്‌പോട്ടായി കണക്കാക്കുന്ന സ്ഥലങ്ങളില്‍ ഏപ്രില്‍ 30 വരെ നിയന്ത്രണങ്ങള്‍ തുടരും


അതിഥി തൊഴിലാളികള്‍ക്ക് മടങ്ങാന്‍ പ്രത്യേക നോണ്‍ സ്‌റ്റോപ്പ് ട്രെയിന്‍ അനുവദിക്കണം- മുഖ്യമന്ത്രി

Tags

Post a Comment

0 Comments

Top Post Ad

Below Post Ad