കൊറോണ; തമിഴ്‌നാട്ടില്‍ രോഗികളുടെ എണ്ണം ആയിരത്തിലേക്ക് അടുക്കുന്നു; വൈറസ് ബാധിതരില്‍ 881 പേര്‍ക്കും തബ്ലീഗ് മതസമ്മേളനവുമായി ബന്ധം

ചെന്നൈ: തമിഴ്‌നാട്ടില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം ആയിരത്തിലേക്ക് അടുക്കുന്നു. ഇതുവരെ സംസ്ഥാനത്ത് 969 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി ചീഫ് സെക്രട്ടറി ഷണ്‍മുഖം അറിയിച്ചു. ഇന്ന് 58 പേര്‍ക്ക് പതുതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വൈറസ് ബാധയെ തുടര്‍ന്ന് ഒരാള്‍ മരിച്ചതായും അദ്ദേഹം പറഞ്ഞു. കൊറോണ അവലോകന യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തിലാണ് ചീഫ് സെക്രട്ടറി ഇക്കാര്യം അറിയിച്ചത്.

രാജ്യത്ത് മഹാരാഷ്ട്ര കഴിഞ്ഞാല്‍ കൊറോണ വൈറസ് ബാധിതര്‍ ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണ് തമിഴ്‌നാട്. കൊറോണ രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ നീട്ടണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നത് ജനങ്ങളില്‍ ഭീതിയുളവാക്കുന്നുണ്ട്. സംസ്ഥാനത്ത് ഇതുവരെ 10 പേരാണ് കൊറോണ ബാധിച്ച് മരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് രോഗികളുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍.

തുടക്കത്തില്‍ രാജ്യത്ത് ഏറ്റവും കുറവ് പേര്‍ക്ക് രോഗം റിപ്പോര്‍ട്ട് ചെയ്തിരുന്ന സംസ്ഥാനമാണ് തമിഴ്‌നാട്. എന്നാല്‍ നിസാമുദ്ദീനിലെ തബ്ലീഗ് മതസമ്മേളനത്തില്‍ പങ്കെടുത്തവര്‍ സംസ്ഥാനത്ത് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിന് കാരണമായിട്ടുണ്ട്. നിസമുദ്ദീനില്‍ നിന്നും മടങ്ങിയെത്തിയവര്‍ കൃത്യമാം വിധം ആരോഗ്യവകുപ്പ് അധികൃതതരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതിരുന്നതും, വ്യാപകമായി മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തിയതും സംസ്ഥാനത്തെ സ്ഥിതി ഗുരുതരമാക്കിയിട്ടുണ്ട്. നിലവില്‍ സംസ്ഥാനത്ത് രോഗ ബാധ സ്ഥിരീകരിച്ച 969 പേരില്‍ 881 പേരും തബ്ലീഗ് മതസമ്മേളനത്തില്‍ പങ്കെടുത്തവരോ, അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരോ ആണ്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad