കണ്ണൂരില്‍ കോവിഡ് 19 രോഗമുക്തരായ ദമ്പതിമാര്‍ക്ക്‌ കുഞ്ഞു പിറന്നു

കണ്ണൂർ: കൊറോണക്കാലത്ത് ഒരു ഗുഡ് ന്യൂസ്. കോവിഡ് 19 രോഗമുക്തരായ ദമ്പതിമാർക്ക് കുഞ്ഞുപിറന്നു. കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിലാണ് കാസർകോട് സ്വദേശിയായ യുവതിയുടെ സിസേറിയൻ നടന്നത്. കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്നാണ് യുവതിയെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.
തുടർന്ന് ഐസൊലേഷൻ വാർഡിൽ ചികിത്സയിലായിരുന്നു. വ്യക്തി സുരക്ഷാ ഉപകരണങ്ങൾ ധരിച്ചാണ് ഡോക്ടർമാരും നഴ്സുമാരും സിസേറിയൻ നടത്തിയത്. കുഞ്ഞിന്റെ സ്രവസാമ്പിളുകൾ പരിശോധനയക്കായി അയച്ചിട്ടുണ്ട്.
അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് പരിയാരം മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ.എൻ. റോയി വാർത്താ ഏജൻസിയായ പി.ടി.ഐയോടു പ്രതികരിച്ചു. കഴിഞ്ഞദിവസമാണ് യുവതിയുടെ പരിശോധനാഫലം നെഗറ്റീവ് ആയത്. യുവതിയുടെ പരിശോധനാഫലം നെഗറ്റീവ് ആണെങ്കിലും ഐസൊലേഷനിൽ തുടരും. യുവതിയുടെ ഭർത്താവും കഴിഞ്ഞദിവസം രോഗമുക്തി നേടിയിരുന്നു.
കുറച്ചുദിവസത്തിനു ശേഷമേ കുഞ്ഞിനെ അമ്മയുടെ അടുത്തേക്ക് കൊണ്ടുവരികയുള്ളൂ. അതിനു ശേഷമേ കുഞ്ഞിനെ അമ്മയ്ക്ക് മുലയൂട്ടി തുടങ്ങാനാകൂ.- ഡോ. റോയ് കൂട്ടിച്ചേർത്തു.

അണുനശീകരണ ടണല്‍ അശാസ്ത്രീയം; പിന്നാലെ പോവേണ്ടെന്ന് മുഖ്യമന്ത്രി


കണ്ണൂരില്‍ കോവിഡ് 19 രോഗമുക്തരായ ദമ്പതിമാര്‍ക്ക്‌ കുഞ്ഞു പിറന്നു


ഹോട്ട്‌സ്‌പോട്ടായി കണക്കാക്കുന്ന സ്ഥലങ്ങളില്‍ ഏപ്രില്‍ 30 വരെ നിയന്ത്രണങ്ങള്‍ തുടരും


അതിഥി തൊഴിലാളികള്‍ക്ക് മടങ്ങാന്‍ പ്രത്യേക നോണ്‍ സ്‌റ്റോപ്പ് ട്രെയിന്‍ അനുവദിക്കണം- മുഖ്യമന്ത്രി

Post a Comment

0 Comments

Top Post Ad

Below Post Ad