അണുനശീകരണ ടണല്‍ അശാസ്ത്രീയം; പിന്നാലെ പോവേണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം:കോവിഡ് 19-നെ പ്രതിരോധിക്കാൻ അണുനശീകരണ ടണൽ ചിലയിടങ്ങളിൽ ഉയർന്ന് വന്നിട്ടുണ്ടെന്നും ഇതിന് പിന്നാലെ പോവേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ടണൽ എന്നത് അശാസ്ത്രീയമായ കാര്യമാണ് എന്നാണ് വിദഗ്ധർ നൽകുന്ന നിർദേശം. ഇതിനെ ആശ്രയിക്കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

തൃശ്ശൂരിലും കണ്ണൂരിലുമൊക്കെയായിരുന്നു കോവിഡിനെ പ്രതിരോധിക്കാൻ എന്ന പേരിൽ ടണൽ ഒരുക്കിയത്. കോർപ്പറേഷന്റെ സഹായത്തോടെയാണ് ഇത് നടപ്പിലാക്കിയതും. ഇതിനെയാണ് ഇപ്പോൾ മുഖ്യമന്ത്രി തള്ളിക്കളഞ്ഞത്. ഇതിന്റെ ആവശ്യമില്ലെന്ന് കളക്ടറോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രത്യേകം സജ്ജീകരിച്ച ടണലിലൂടെ കടന്ന്പോവുന്ന വ്യക്തികളുടെ ശരീരമാസകലം മിസ്റ്റ് രൂപത്തിൽ സ്പ്രേചെയ്ത് അണുവിമുക്തമാക്കുകയാണ് ചെയ്യുന്നത്. എന്നാൽ ദേഹം നനയുകയുമില്ല. പദ്ധതി വിവിധയിടങ്ങളിൽ വ്യാപിക്കുകയും ചെയ്തിരുന്നു. തൃശ്ശൂർ ശക്തൻ മാർക്കറ്റിലായിരുന്നു സംസ്ഥാനത്തെ ആദ്യത്തെ ടണൽ ഒരുങ്ങിയത്.

അണുനശീകരണ ടണല്‍ അശാസ്ത്രീയം; പിന്നാലെ പോവേണ്ടെന്ന് മുഖ്യമന്ത്രി


കണ്ണൂരില്‍ കോവിഡ് 19 രോഗമുക്തരായ ദമ്പതിമാര്‍ക്ക്‌ കുഞ്ഞു പിറന്നു


ഹോട്ട്‌സ്‌പോട്ടായി കണക്കാക്കുന്ന സ്ഥലങ്ങളില്‍ ഏപ്രില്‍ 30 വരെ നിയന്ത്രണങ്ങള്‍ തുടരും


അതിഥി തൊഴിലാളികള്‍ക്ക് മടങ്ങാന്‍ പ്രത്യേക നോണ്‍ സ്‌റ്റോപ്പ് ട്രെയിന്‍ അനുവദിക്കണം- മുഖ്യമന്ത്രി

Post a Comment

0 Comments

Top Post Ad

Below Post Ad