പ്രവാസികള്‍ക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ചു; അതിജീവിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് -19 പശ്ചാത്തലത്തിൽ നോർക്ക റൂട്ട്സ്, കേരള പ്രവാസി ക്ഷേമനിധി എന്നിവ മുഖേന ആശ്വാസ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രവാസി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ എല്ലാ പെൻഷൻകാർക്കും പെൻഷൻ തുകയ്ക്ക് പുറമേ ഒറ്റത്തവണ ധനസഹായമായി ആയിരം രൂപ അനുവദിക്കും. 15000 പേർക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും.

ക്ഷേമനിധിയിൽ അംഗങ്ങളായ കോവിഡ് 19 പോസിറ്റീവായ എല്ലാവർക്കും 10,000 രൂപ വീതം അടിയന്തരസഹായം നൽകും. ക്ഷേമനിധി ബോർഡിന്റെ തനത് ഫണ്ടിൽനിന്നാണ് ഇത് ലഭ്യമാക്കുക.

2020 ജനുവരി ഒന്നിന് ശേഷം വാലിഡായ പാസ്പോർട്ട്, തൊഴിൽ വിസ എന്നിവയുമായി വിദേശരാജ്യങ്ങളിൽനിന്ന് നാട്ടിലെത്തി തിരിച്ചുപോകാൻ സാധിക്കാത്തവർക്കും ലോക്ക്ഡൗൺ കാലയളവിൽ വിസ കാലാവധി തീർന്നവർക്കും 5000 രൂപ അടിയന്തര സഹായം നോർക്ക നൽകും.

സാന്ത്വന ചികിത്സാ രോഗങ്ങളുടെ പട്ടികയിൽ കോവിഡ് 19 നെ ഉൾപ്പെടുത്തും. ഇതിലൂടെ ക്ഷേമനിധിയിൽ അംഗങ്ങളല്ലാത്ത കോവിഡ് പോസിറ്റീവായ പ്രവാസികൾക്ക് 10000 രൂപ സഹായം നൽകും.

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിന്റെ കൂടുതൽ വിവരങ്ങൾ

അണുനശീകരണ ടണല്‍ അശാസ്ത്രീയം; പിന്നാലെ പോവേണ്ടെന്ന് മുഖ്യമന്ത്രി


കണ്ണൂരില്‍ കോവിഡ് 19 രോഗമുക്തരായ ദമ്പതിമാര്‍ക്ക്‌ കുഞ്ഞു പിറന്നു


ഹോട്ട്‌സ്‌പോട്ടായി കണക്കാക്കുന്ന സ്ഥലങ്ങളില്‍ ഏപ്രില്‍ 30 വരെ നിയന്ത്രണങ്ങള്‍ തുടരും


അതിഥി തൊഴിലാളികള്‍ക്ക് മടങ്ങാന്‍ പ്രത്യേക നോണ്‍ സ്‌റ്റോപ്പ് ട്രെയിന്‍ അനുവദിക്കണം- മുഖ്യമന്ത്രി

Post a Comment

0 Comments

Top Post Ad

Below Post Ad