സൈബര്‍ തട്ടിപ്പുകാര്‍ സജീവം; മുന്നറിയിപ്പുമായി എസ്ബിഐ

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനം തടയാനായി രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ തട്ടിപ്പിനായി പുതിയ രീതിയുമായി എത്തിയിരിക്കുകയാണ് സൈബര്‍ തട്ടിപ്പുകാര്‍. 


എസ്ബിഐയുടെ നെറ്റ് ബാങ്കിന്റെ പേരില്‍ വ്യാജ രൂപം നിര്‍മ്മിച്ചാണ് അക്കൗണ്ട് ഉടമകളുടെ വിവരങ്ങള്‍ തട്ടാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്.ഇത് സംബന്ധിച്ച് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് എസ്ബിഐ. എസ്ബിഐയുടേതെന്ന പേരില്‍ ലഭിക്കുന്ന എസ്എംഎസിലെ ലിങ്ക് ക്ലിക്ക് ചെയ്യാതെ അത് ഒഴിവാക്കണമെന്നാണ് എസ്ബിഐ മുന്നറിയിപ്പ് നല്‍കുന്നത്. ട്വിറ്ററിലൂടെയാണ് എസ്ബിഐ ഇക്കാര്യം വ്യക്തമാക്കിയത്.

ഇത്തരം തട്ടിപ്പുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ epg.cms@sbi.co.in, phishing@sbi.co.in എന്നീ ഇ -മെയിലുകള്‍ വഴി വിവരം അറിയിക്കണമെന്നും ബാങ്ക് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. http://www.onlinesbi.digital എന്ന വ്യാജ ലിങ്ക് നിര്‍മ്മിച്ചാണ് തട്ടിപ്പിനുള്ള ശ്രമങ്ങള്‍ നടത്തുന്നത്. ഈ ലിങ്ക് തുറന്നാല്‍ പാസ്‌വേര്‍ഡും അക്കൗണ്ട് വിവരങ്ങളും അപ്‌ഡേറ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുമെന്നും ബാങ്ക് മുന്നറിയിപ്പ് നല്‍കുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad