ഏപ്രിൽ 14 ഡോ.അംബേദ്കർ ജയന്തി (1891എപ്രിൽ -14 - 1956 ഡിസംബർ-6)


ഏപ്രിൽ 14 ബാബാസാഹേബ് അംബേദ്ക്കർ എന്നറിയപ്പെട്ട ഭാരതരത്നം ഡോ: ഭിം റാവുജി അംബേദ്ക്കറുടെ ജന്മവാർഷിക ദിനം.
ഇന്ത്യൻ ഭരണഘടനയുടെ ശില്പി ,റിപ്പബ്ലിക് ഓഫ് ഇന്ത്യയുടെ സ്ഥാപക നേതാവു്, സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ നിയമമന്ത്രി എന്നതിലെല്ലാമുപരി തൊട്ടുകൂടായ്മക്കെതിരെയും സാമൂഹ്യ വിവേചനത്തിനെതിരേയും പോരാടിയ ധീര നേതാവു് എന്ന നിലയിലാണ് അദ്ദേഹം ജനഹൃദയങ്ങളിൽ സ്ഥിര പ്രതിഷ്ഠ നേടിയതു്. ദളിതരുടെ മാത്രമല്ല സ്ത്രീകളുടേയും, തൊഴിലാളികളുടേയും അവകാശങ്ങൾക്കായി അദ്ദേഹം ശബ്ദമുയർത്തി. ദാരിദ്ര്യമോ സാമൂഹ്യമായ പിന്നോക്കാവസ്ഥയോ ഉയരങ്ങളിലെത്തുന്നതിന് തടസ്സമല്ല എന്ന സന്ദേശമാണ് അദ്ദേഹത്തിൻ്റെ ജീവിതം നമുക്ക് നല്കുന്നത്.

അംബേദ്ക്കറുടെ സാമൂഹിക സ്വപ്നങ്ങൾ ഇപ്പോൾ ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഗവണ്മെൻ്റ് പ്രവൃത്തി പഥത്തിൽ എത്തിക്കുകയാണ്. പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തിൻ്റെ പിൻനിരയിലുള്ളവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ പ്രത്യേകം ലക്ഷ്യമിട്ട് ധാരാളം ക്ഷേമപദ്ധതികൾ ഗവണ്മെൻ്റ് ആവിഷ്ക്കരിക്കുന്നു. പഞ്ചതീർത്ഥ നിർമ്മാണം, നിയമ പരിഷ്കരണങ്ങൾ എന്നിവ അവയിൽ ചിലതാണ്. അശരണർക്ക് തുണയാവാൻ സമൂഹത്തിൻ്റെ അടിത്തട്ടിലുള്ളവരെ കൈ പിടിച്ചുയർത്താൻ അംബേദ്ക്കറുടെ സ്മരണ നമുക്ക് പ്രചോദനമാകട്ടെ.

സാമൂഹ്യ അകലം പാലിച്ച് സുരക്ഷിതരായിരിക്കേണ്ട ഈ സന്ദർഭത്തിൽ അവരവരുടെ വീടുകളിൽ അംബേദ്ക്കറുടെ ഫോട്ടോ വെച്ച് മാല ചാർത്തി പുഷപാർച്ചന നടത്തി ഭാരതത്തിൻ്റെ മഹാനായ പുത്രനെ സ്മരിക്കാം.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad