Facebook buys 9.9% stake in Reliance Jio റിലയന്‍സ് ജിയോയുടെ 9.9 ശതമാനം ഓഹരി ഫെയ്‌സ്ബുക്ക് വാങ്ങി: ഇടപാട് 43,574 കോടിയുടേത്‌

ന്യൂഡൽഹി: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ടെലികോം യൂണിറ്റായ ജിയോയുടെ 9.9 ശതമാനം ഓഹരി ഫെയ്സ്ബുക്ക് വാങ്ങി. 43,574 കോടിരൂപയുടേതാണ് ഇടപാട്.
ഫെയ്സ്ബുക്കിന്റെ തന്നെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ് ഇന്ത്യയിൽ ഡിജിറ്റൽ പെയ്മെന്റ് സേവനം ആരംഭിക്കാൻ പോകുന്നുവെന്ന സൂചനകൾക്കിടയിലാണ് ഈ നീക്കം. വാട്സ്ആപ്പിന്റെ ഏറ്റവും വലിയ വിപണി ഇന്ത്യയാണ്.
കരാർ പ്രകാരം ജിയോയ്ക്ക് മൂല്യം 4.62 ലക്ഷം കോടിയായി. ലോകത്തെ ഒരു ടെക്നോളജി കമ്പനി മൈനോരിറ്റി സ്റ്റേക്കിനു വേണ്ടി നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമാണിത്. ഇന്ത്യൻ സാങ്കേതിക വിദ്യാ മേഖലയിലെ ഏറ്റവും വലിയ നേരിട്ടുള്ള വിദേശ നിക്ഷേപമാണിതെന്നും റിലയൻസ് അറിയിച്ചു.
ഈ നിക്ഷേപം ഇന്ത്യയോടുള്ള തങ്ങളുടെ പ്രതിപത്തിയും ജിയോയുടെ അതിനാടകീയമായ വളർച്ച തങ്ങളിലുണ്ടാക്കിയ ആവേശവും കാണിക്കുന്നതെന്നാണ് ഫെയ്സ്ബുക്ക് പ്രതികരിച്ചത്. തുടങ്ങിയിട്ട് നാല് വർഷം തികയുന്നതിന് മുമ്പെ 38.8 കോടി ജനങ്ങളെ ഓൺലൈനിൽ എത്തിച്ച് പരസ്പരം ബന്ധിപ്പിക്കാൻ ജിയോയ്ക്കായി. ജിയോയുമായി ചേർന്ന് കൂടുതൽ ജനങ്ങളെ തമ്മിൽ ബന്ധിപ്പിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധമാണെന്നും ഫെയ്സ്ബുക്ക് പറഞ്ഞു.
'ചെറിയ ചെറിയ വാണിജ്യങ്ങളാണ് സമ്പദ്ഘടനയുടെ അടിവേര്. അവർക്ക് തങ്ങളുടെ പിന്തുണ വേണ്ടതുണ്ട്. ആറ് കോടി ചെറുകിട വ്യവസായങ്ങൾ ഇന്ത്യയിലുണ്ട്. ദശലക്ഷക്കണക്കിനാളുകളാണ് ഈ വ്യവസായങ്ങളെ ആശ്രയിക്കുന്നത്. ലോകം മുഴുവൻ ലോക്ക്ഡൗണിലായ സാഹചര്യത്തിൽ ഇവർക്ക് ഡിജിറ്റൽ സഹായം നൽകേണ്ടതുണ്ട്. അതിലൂടെ അവർക്ക് ഉപഭോക്താക്കളെ കണ്ടെത്താനും വാണിജ്യം തുടരാനും സാധിക്കും. ഇതാണ് ഈ ഘട്ടത്തിൽ ഞങ്ങൾക്ക് ചെയ്യാൻ കഴിയുന്നത്. അതിനാലാണ് ജിയോയുമായി സഹകരിച്ച് പ്രവർത്തിക്കുന്നതെന്ന് ഫെയ്സ്ബുക്ക് സിഇഒ മാർക്ക് സക്കർബർഗ് പറഞ്ഞു.


Reliance Industries Limited has bought a 9.9 per cent stake in Jio, the telecom unit of Reliance Industries.  The deal is worth Rs 43,574 crore.

 The move comes amid signs that Facebook-owned WhatsApp is about to launch a digital payment service in India.  WhatsApp is the largest market in India.

 According to the agreement, Jio is worth Rs 4.62 lakh crore.  It is the largest investment by a technology company in the world for the Minority Stake.  This is the largest foreign direct investment (FDI) in the Indian technology sector.

 Facebook responded by stating that this investment reflects India's commitment to India and the enthusiasm it has generated in Jio's impressive growth.  Four years after its launch, Jio has brought together 38.8 crore people online.  "We are committed to connecting more people with Jio," Facebook said.

 “Small businesses are the bedrock of the economy.  They need their support.  There are six crore small businesses in India.  Millions of people depend on these industries.  They need to get digital help when the whole world is on lockdown.  That way they can find customers and continue to do business.  This is what we can do at this point.  That's why we are collaborating with Geo, ”said Facebook CEO Mark Zuckerberg


Tags

Post a Comment

0 Comments

Top Post Ad

Below Post Ad