സ്മാര്‍ട്ട് ഫോണ്‍ ഡെലിവറി പുനരാരംഭിക്കാനൊരുങ്ങി ഫ്‌ളിപ്പ് കാര്‍ട്ട്; ഏപ്രില്‍ 20 മുതല്‍ വിതരണം ആരംഭിക്കും

മുംബൈ: ഏപ്രില്‍ 20 മുതല്‍ ഫ്‌ളിപ്പ് കാര്‍ട്ട് മൊബൈല്‍ ഫോണുകള്‍ ഡെലിവറി ചെയ്യും. ആപ്പിള്‍, സാസംങ്, ഓപ്പോ, വിവോ, ഷവോമി, ഹോണര്‍ തുടങ്ങിയ ബ്രാന്‍ഡുകളില്‍ നിന്നുള്ള ഭൂരിഭാഗം സ്മാര്‍ട്ട് ഫോണുകളുടേയും വില്‍പ്പനയ്ക്കായി തങ്ങളുടെ പ്ലാറ്റ്‌ഫോം തുറന്നു നല്‍കുമെന്ന് ഫ്‌ളിപ്പ് കാര്‍ട്ട് അറിയിച്ചു.
കൊറോണ പ്രതിരോധത്തിനായി രാജ്യത്ത് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെ ഫ്‌ളിപ്പ് കാര്‍ട്ട്, ആമസോണ്‍ തുടങ്ങിയ ഇ – കൊമേഴ്‌സ് സ്ഥാപനങ്ങള്‍ അവശ്യ ഉത്പന്നങ്ങള്‍ മാത്രമാണ് രാജ്യത്ത് വിതരണം ചെയ്തിരുന്നത്. മൊബൈല്‍ ഫോണുകളുടെ വിതരണം പുനസ്ഥാപിക്കുമെങ്കിലും എല്ലായിടത്തും ഇതിന്റെ വിതരണം ഉണ്ടാകുമോയെന്ന കാര്യത്തില്‍ ഉറപ്പില്ല. സര്‍ക്കാര്‍ റെഡ് സോണില്‍ ഉള്‍പ്പെടുത്തിയ പ്രദേശങ്ങളിലെ വിതരണത്തിന് പരിമിതികള്‍ ഉണ്ട്.
കൊറോണ കേസുകളുടെ എണ്ണം കൂടുതലുള്ള പ്രദേശങ്ങളെയാണ് റെഡ് സോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad