കോവിഡിന് ചൈന അറിഞ്ഞുകൊണ്ട് ഉത്തരവാദികളാണെങ്കില്‍...!' ട്രംപിന്റെ മുന്നറിയിപ്പ്

വാഷിങ്ടൺ: കോവിഡ്-19 വ്യാപനത്തിന് പിന്നിൽ അറിഞ്ഞുകൊണ്ട് ഉത്തരവാദികളാണെങ്കിൽ ചൈന പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് യുഎസ് പ്രസിഡന്റ് ട്രംപ്. വൈറസ് വ്യാപനം ചൈനയിൽ വെച്ചുതന്നെ നിയന്ത്രിക്കാനാകുമായിരുന്നു. എന്നാൽ അതുണ്ടായില്ല. ഇപ്പോൾ ലോകം മുഴുവൻ കോവിഡ് ദുരന്തം നേരിടുന്നുവെന്ന് വൈറ്റ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ട്രംപ് പറഞ്ഞു.

ഡിസംബറിൽ ചൈനീസ് നഗരമായ വുഹാനിൽ ആരംഭിച്ചതും ലോകമെമ്പാടുമായി 160,000 ൽ അധികം ആളുകൾ മരണമടഞ്ഞതുമായ മഹാമാരിയാൽ ചൈനയ്ക്ക് അനന്തരഫലങ്ങൾ നേരിടേണ്ടിവരുമോ എന്നായിരുന്നു ട്രംപിനോട് മാധ്യമപ്രവർത്തകർ ചോദിച്ചത്. അറിഞ്ഞുകൊണ്ട് ഉത്തരവാദികൾ ആണെങ്കിൽ തീർച്ചയായും എന്നായിരുന്നു ട്രംപിന്റെ മറുപടി.
ഒരു അബദ്ധം നിയന്ത്രണാതീതമാവുന്നതും അബദ്ധം മനപൂർവം ഉണ്ടാക്കുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്. രണ്ടായാലും ഇത് സംബന്ധിച്ച് അന്വേഷണം നടത്താൻ ചൈന അനുമതി നൽകണം. മോശമായത് എന്തോ സംഭവിച്ചിട്ടുണ്ടെന്ന് അവർക്കറിയാം. അതിൽ അവർക്ക് ലജ്ജയുണ്ട്.
കോവിഡ് വ്യാപനത്തിന്റെ കാരണം അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നാണ് അവർ പറയുന്നത്. അവരുടെ അന്വേഷണത്തിൽ എന്ത് നടക്കുന്നുവെന്ന് നോക്കാം. ഞങ്ങൾ സ്വന്തം നിലയ്ക്കും അന്വേഷണം നടത്തുന്നുണ്ട്.
കോവിഡ് വൈറസ് ചൈനീസ് ലാബിൽ നിന്നും ചോർന്നതാണെന്നാണ് യുഎസ് പുറത്തുവിട്ട റിപ്പോർട്ട്. എന്നാൽ ഇത് ചൈന തള്ളി. അതേസമയം യുഎസ് സൈന്യമാണ് കോവിഡിനെ ചൈനയിലേക്ക് കൊണ്ടുവന്നത് എന്നായിരുന്നു ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവിന്റെ പ്രതികരണം.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad