ഗുജറാത്ത് കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് കൊറോണ; മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും നിരീക്ഷണത്തില്‍

അഹമ്മദാബാബ്: ഗുജറാത്തിലെ കോണ്‍ഗ്രസ് എംഎല്‍എയ്ക്കും കൊറോണ സ്ഥിരീകരിച്ചു. ജമാല്‍ പൂര്‍ എംഎല്‍എ ഇമ്രാന്‍ ഖഡേവാലയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം ചൊവ്വാഴ്ച ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി, ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍, ആഭ്യന്തര സഹമന്ത്രി പ്രദീപ് സിംഗ് ജഡേജ എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
മന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയില്‍ ഖഡേവാലക്കൊപ്പം സൈലേഷ് പര്‍മന്‍, ഗ്യാസുദ്ദീന്‍ ഷെയ്ഖ് എന്നീ കോണ്‍ഗ്രസ്സ് എംഎല്‍എമാരും ഉണ്ടായിരുന്നു. കൂടാതെ അദ്ദേഹം സെക്രട്ടറിയേറ്റില്‍ മാദ്ധ്യമ പ്രവര്‍ത്തകനുമായും സംവദിച്ചിരുന്നു. കഴിഞ്ഞ ദിവസം വൈകീട്ട് അദ്ദേഹം സംസ്ഥാന പോലീസ് മേധാവി ശിവാനന്ദ് , ചീഫ് സെക്രട്ടറി അനില്‍ മുകിം എന്നിവരെയും കണ്ടുമുട്ടിയിരുന്നതായും റിപ്പോര്‍ട്ട് ഉണ്ട്.

എംഎല്‍എ സ്വന്തം മണ്ഡലമായ ജമാല്‍പുരില്‍ കൊറോണ ഹോട്ട്‌സ്‌പോട്ട് മേഖലകളില്‍ സഹായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു വരികയായിരുന്നു. കൊറോണ ഹോട്ട്‌സ്‌പോട്ടുകളില്‍ പ്രവര്‍ത്തിച്ചയാള്‍ എന്ന നിലയിലാണ് പ്രോട്ടോക്കോള്‍ അനുസരിച്ച് ഖഡേവാലയെ പരിശോധനയ്ക്ക് വിധേയനാക്കിയത്.


Tags

Post a Comment

0 Comments

Top Post Ad

Below Post Ad