സ്വര്‍ണവില കുതുക്കുന്നു; പവന്റെ വില 33,600 രൂപയായി

സ്വർണവില പവന് എക്കാലത്തെയും ഉയർന്ന നിലവാരമായ 33,600 രൂപയിലെത്തി. 4,200 രൂപയാണ് ഗ്രാമിന്റെ വില.


ഏപ്രിൽ ഒന്നിന് 31,600 രൂപയായിരുന്നു പവന്റെ വില. 15 ദിവസംകൊണ്ട് പവന്റെ വിലയിൽ രണ്ടായിരം രൂപയാണ് വർധിച്ചത്. ഏപ്രിൽ ഏഴിന് പവന് 800 രൂപവർധിച്ച് 32,800 രൂപ നിലവാരത്തിലെത്തിയിരുന്നു.

ആഗോള വിപണിയിലും സ്വർണവില വർധിക്കുകയാണ്. ഏഴുവർഷത്തെ ഉയർന്ന നിലവാരം ഭേദിച്ച് സ്പോട്ട് ഗോൾഡ് വില ഔൺസിന് 1,750 ഡോളർ നിലവാരത്തിലെത്തി.

ലോക്ക്ഡൗൺ കാരണം ജൂവലറികൾ അടഞ്ഞുകിടക്കുകയാണ്. അതുകൊണ്ടുതന്നെ ജനങ്ങൾക്ക് വാങ്ങുന്നതിനോ വിൽക്കുന്നതിനോ മാറ്റിവാങ്ങുന്നതിനോ അവരമില്ല.



സ്വർണം
തീയതിപവൻ വില
2005 ഒക്ടോബർ 105,040
2008 ഒക്ടോബർ 910,200
2010 നവംബർ 815,000
2011 ഓഗസ്റ്റ് 1920,520
2019 ഫെബ്രുവരി 1925,120
2019 ജൂലായ് 1926,120
2019 ഓഗസ്റ്റ് 727,200
2019 ഓഗസ്റ്റ് 1528,000
2019 സെപ്റ്റംബർ 429,120
2020 ജനുവരി 830,400
2020 ഫെബ്രുവരി 2432,000
2020 ഏപ്രിൽ 732,800
2020 ഏപ്രിൽ 1133,200
2020 ഏപ്രിൽ 1433,600


Tags

Post a Comment

0 Comments

Top Post Ad

Below Post Ad