ഇന്ത്യയില്‍ കൊവിഡ് ബാധിതര്‍ 11,000 പിന്നിട്ടു: 24 മണിക്കൂറിനുള്ളില്‍ 38 മരണം, 1076 രോഗികള്‍

ന്യൂഡൽഹി: ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 11,000 പിന്നിട്ടു. ഇതുവരെ 11,439 പേർക്ക് വൈറസ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ബുധനാഴ്ച അറിയിച്ചു.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 38 പേർ മരിച്ചു. 1076 പേർക്ക് പുതുതായി വൈറസ് സ്ഥിരീകരിച്ചു. രാജ്യത്തുടനീളം 377 ജീവനാണ് ഇതുവരെ നഷ്ടമായത്. 1,306 പേർ പൂർണമായും രോഗം ഭേദമായി ആശുപത്രിവിട്ടു. 9,756 പേരാണ് നിലവിൽ ചികിത്സയിൽ തുടരുന്നത്.

രാജ്യത്ത് കൂടുതൽ രോഗബാധിതരും മരണവും മഹാരാഷ്ട്രയിലാണ്. 2,684 പേർക്ക് വൈറസ് സ്ഥിരീകരിച്ച മഹാരാഷ്ട്രയിൽ 178 പേർ മരിച്ചു. ഡൽഹിയിൽ 1,561 പേർക്ക് രോഗം ബാധിച്ചു. 30 പേർ മരിച്ചു. തമിഴ്നാട്ടിൽ മരണം 12 ആയി. രോഗികളുടെ എണ്ണം 1,204 ആയി ഉയർന്നു. രാജസ്ഥാനിൽ രോഗബാധിതരുടെ എണ്ണം 1000 കടന്നു.

മരണസംഖ്യയിൽ രണ്ടാമതുള്ള മധ്യപ്രദേശിൽ 53 പേർ മരിച്ചു. രോഗികൾ 741 ആയി വർധിച്ചു. ഉത്തർപ്രദേശ്, ഗുജറാത്ത്, തെലങ്കാന എന്നിവിടങ്ങളിൽ യഥാക്രമം 660, 650, 644 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം. രോഗബാധിതരുടെ എണ്ണത്തിൽ പത്താമതുള്ള കേരളത്തിൽ 386 രോഗികളാണുള്ളത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad