കൊറോണ രോഗിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത മൂന്ന് പേര്‍ക്ക് രോഗം

ചെന്നൈ: പ്രോട്ടോകോള്‍ പാലിക്കാതെ തമിഴ്‌നാട്ടില്‍ കൊറോണ രോഗിയുടെ സംസ്‌കാരം നടത്തിയ സംഭവത്തില്‍ തിരിച്ചടി. ഈ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത മൂന്ന് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മരിച്ചയാളുടെ ബന്ധുക്കള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.മുന്‍മന്ത്രിയടക്കം നിരവധി പേരാണ് ചടങ്ങില്‍ പങ്കെടുത്തത്. പ്രോട്ടോകോള്‍ ലംഘിച്ച് കൊറോണ രോഗിയുടെ മൃതദേഹം സംസ്‌കരിച്ചത് വന്‍ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. അന്‍പതിലധികം പേരാണ് സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തത്. ലോക്ക് ഡൗണ്‍ കാലമായതിനാല്‍ 20 പേരില്‍ കൂടുതല്‍ പങ്കെടുക്കരുതെന്നാണ് നിയമം. എന്നാല്‍ ഇത് ലംഘിച്ചാണ് സംസ്‌കാര ചടങ്ങിന് ആളുകള്‍ ഒത്തു കൂടിയത്.

അതേസമയം ചെന്നൈയില്‍ മരിച്ച ഒരു ഡോക്ടര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു. ആന്ധ്രാപ്രദേശിലെ നെല്ലൂര്‍ സ്വദേശിയാണ് ഇയാള്‍. എല്ലുരോഗ വിദഗ്ധനായ ഡോക്ടര്‍ തിങ്കളാഴ്ച്ചയാണ് മരിച്ചത്. ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. കൊറോണ ബാധിതനായ ഒരാളെ പരിശോധനയിലൂടെയാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.


Tags

Post a Comment

0 Comments

Top Post Ad

Below Post Ad