സ്പ്രിംഗ്ലര്‍ കരാര്‍ പുറത്ത് വിട്ട് സര്‍ക്കാര്‍

തിരുവനന്തപുരം: വിവാദങ്ങൾക്കിടെ സ്പ്രിംഗ്ലർ കമ്പനിയുമായുള്ള കരാർ സർക്കാർ പുറത്തു വിട്ടു. വിവരങ്ങളുടെ മേൽ അന്തിമ തീരുമാനം പൗരനാണെന്നും വിവരങ്ങൾ ദുരുപയോഗം ചെയ്യില്ലെന്നും കരാറിൽ പറയുന്നുണ്ട്.

കോവിഡ് പ്രതിരോധത്തിന്റെ ആവശ്യങ്ങൾക്കായി സപ്രിംഗ്ലറിനെ ഉപയോഗപ്പെടുത്താമെന്ന് സർക്കാർ ആലോചിച്ചിരുന്നു. സർക്കാർ വെബ്സൈറ്റിലൂടെയാണ് കരാർ വിശദാംശങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.

ഏപ്രിൽ രണ്ടിന് ഒപ്പുവെച്ച കരാരിന്റെ കാലാവധി സെപ്റ്റംബർ 24 വരെയാണ്. മാർച്ച് 25 മുതൽ സെപ്റ്റംബർ 24വരെയുള്ള കാലയളവിൽ വിവരങ്ങൾ ശേഖരിക്കാം എന്നാണ് കരാറിൽ പറയുന്നത്. മുൻകൂർ കരാർ ആയത് കൊണ്ടാണ് ഇതു സാധ്യമാവുന്നത്.

വിവരങ്ങൾ ദുരുപയോഗം ചെയ്യില്ലെന്ന കാര്യം കരാറിൽ പറയുന്നുണ്ട്. മാത്രമല്ല 12ാം തീയതി സ്പ്രിംഗ്ലർ കമ്പനി ഐടി സെക്രട്ടറിക്കയച്ച കത്തിലും ഇക്കാര്യം സൂചിപ്പിച്ചിരുന്നു.

വിവാദങ്ങൾ കനത്തതോടെ കോവിഡുമായി ബന്ധപ്പെട്ട വിവരങ്ങൾ സ്പ്രിംഗ്ളറിന്റെ വെബ്സൈറ്റിലേക്ക് അപ്ലോഡ് ചെയ്യണ്ടേന്ന് സർക്കാർ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. സർക്കാർ വെബ്സൈറ്റിലേക്ക് മാത്രം വിവരങ്ങൾ നൽകിയാൽ മതിയെന്ന് പഞ്ചാത്ത് സെക്രട്ടറിമാർക്ക് നിർദേശം നൽകുകയായിരുന്നു. മുൻപ് കൊറോണ രോഗികളുടെ വിവരം ഇതിലേക്ക് നേരിട്ട് അപ്ലോഡ് ചെയ്യുകയായിരുന്നു

വിവരങ്ങൾ നൽകിയാൽ കുഴപ്പമില്ലെന്നായിരുന്നു മുൻ ഉത്തരവ്. എന്നാൽ അമേരിക്കൻ കമ്പനിയുമായുള്ള വിവാദങ്ങൾ കനത്തതോടെയായിരുന്നു സർക്കാർ പിൻമാറിയത്. കരാർ രേഖകൾ സർക്കാർ എന്ത് കൊണ്ട് പുറത്തുവിടുന്നില്ലെന്നും പ്രതിപക്ഷം ചോദിച്ചിരുന്നു.


Tags

Post a Comment

0 Comments

Top Post Ad

Below Post Ad