പൊതു സ്ഥലങ്ങളില്‍ മാസ്‌ക്ക് നിര്‍ബന്ധം; പൊതുസ്ഥലത്ത് തുപ്പുന്നത് കുറ്റകരം

ന്യൂഡല്‍ഹി: പൊതുസ്ഥലങ്ങളില്‍ മാസ്ക്ക് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍. പുതുക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും മാസ്‌ക്ക് ഉപയോഗിക്കണമെന്ന് മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു


എല്ലാവരും മാസ്‌ക്ക് നിര്‍ബന്ധമായി ധരിച്ച രാജ്യങ്ങളില്‍ വൈറസ് വ്യാപനത്തില്‍ കുറവ് സംഭവിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പുറത്ത് പോകുമ്പോള്‍ എല്ലാവരും മാസ്‌ക്ക് ധരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. കോട്ടന്‍ തുണികൊണ്ടുള്ള മാസ്‌ക്കിന് 70 ശതമാനം അണുബാധ തടയാനാവും കൂടാതെ അത്തരം മാസ്‌ക്കുകള്‍ കഴുകി ഉണക്കി വീണ്ടും ഉപയോഗിക്കാം.

പൊതുസ്ഥലത്ത് തുപ്പുന്നതിനും നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. പൊതുസ്ഥലത്ത് തുപ്പിയാല്‍ പിഴയടക്കേണ്ടിവരുമെന്നും നിര്‍ദ്ദേശമുണ്ട്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad