India has 11 million coronavirus warriors: Govt database

ന്യൂഡൽഹി: രാജ്യത്ത് കോവിഡ്-19 പ്രതിരോധ രംഗത്ത് പ്രവർത്തിക്കുന്നത് 11 ദശലക്ഷം(1.1 കോടി) പോരാളികൾ എന്ന് ഔദ്യേഗിക കണക്കുകൾ. https://covidwarriors.gov.in/ ഡാറ്റാബേസിലാണ് കോവിഡ് പ്രതിരോധരംഗത്ത് പ്രവർത്തിക്കുന്നവരുടെ കണക്കുകൾ നൽകിയിരിക്കുന്നത്. സംസ്ഥാനങ്ങളിൽ നിന്നുള്ള വിവരങ്ങൾ ഏകോപിച്ചാണ് വിവരശേഖരണം തയ്യാറാക്കിയിരിക്കുന്നത്.

എംബിബിഎസ് ഡോക്ടർമാർ, മെഡിക്കൽ വിദ്യാർഥികൾ, നേഴ്സ്, ഫാർമസിസ്റ്റ്, ലാബ്, ആയുഷ് വകുപ്പ്, ഡെന്റിസ്റ്റ്, റെയിൽവേ, ഡിഫൻസ്, പോർട്ട് ആശുപത്രികൾ, ആരോഗ്യപരിശീലനം നേടിയവർ, ആശ പ്രവർത്തകർ, എൻസിസി, എൻഎസ്എസ്, വെറ്റിനറി, അംഗനവാടി, എക്സ്-സർവീസ് തുടങ്ങിയ സംവിധാനങ്ങളിലൂടെയാണ് 1.1 കോടിയിലധികമുള്ള കോവിഡ് പോരാളികൾ പ്രവർത്തിക്കുന്നത്. മറ്റ് സേവനങ്ങൾ നടത്തുന്നവരുടെ കണക്കുകൾ വേറെയും.
രാജ്യത്ത് 1457 പേർക്ക് 1 ഡോക്ടർ എന്ന നിലയിലാണ് ആരോഗ്യപ്രവർത്തകരെ വിന്യസിച്ചിരിക്കുന്നത്. അതേസമയം കോവിഡ് മഹാമാരി വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 1000 പേർക്ക് 1 ഡോക്ടർ വേണമെന്നാണ് ലോകാരോഗ്യസംഘടന നൽകിയ മാർഗനിർദേശം. ഇത് 1000 പേർക്ക് 2.5 ഡോക്ടർ എന്ന നിലയിലാണ് അമേരിക്കയിലെ കണക്കുകൾ.

Post a Comment

0 Comments

Top Post Ad

Below Post Ad