ഏറ്റുമുട്ടലില്‍ ഭീകരരെയും പാക് സൈനികരെയും ഇന്ത്യന്‍ സൈന്യം വധിച്ചു; റിപ്പോര്‍ട്ട് പുറത്തുവിട്ട് ഇന്റലിജന്‍സ്

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ കിരാന്‍ സെക്ടറില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ ഭീകരരെയും പാക് സൈനികരെയും ഇന്ത്യന്‍ സൈന്യം വധിച്ചതായി റിപ്പോര്‍ട്ട്. ഇന്റലിജന്‍സ് ഏജന്‍സിയാണ് ഭീകരരെയും പാക് സൈനികരെയും ഇന്ത്യന്‍ സൈന്യം വധിച്ചതായുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഏറ്റുമുട്ടലില്‍ സൈന്യം എട്ട് ഭീകരരെയും 15 പാക് സൈനികരെയും വധിച്ചെന്നാണ് ഇന്റലിജന്‍സ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.


കിരാന്‍ സെക്ടറില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ പാക് ഭീകര ക്യാമ്പുകള്‍ സൈന്യം നശിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പാക് സൈനികരെയും ഭീകരരെയും വധിച്ചെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.



ഏപ്രില്‍ 10 ന് നടന്ന ഏറ്റുമുട്ടലിന്റെ റിപ്പോര്‍ട്ടാണ് ഇന്റലിജന്‍സ് പുറത്തുവിട്ടിരിക്കുന്നത്. പ്രത്യാക്രമണത്തില്‍ എട്ട് ഭീകരരെയും 15 പാക് സൈനികരെയും ഇന്ത്യന്‍ സൈന്യം വധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.



ഇതിന് പുറമേ ഏപ്രില്‍ അഞ്ചിന് കിഷന്‍ഗംഗ നദിക്ക് സമീപം നടന്ന ഏറ്റുമുട്ടലില്‍ സൈന്യം വധിച്ച അഞ്ച് ഭീകരുടെ വിശദാംശങ്ങളും റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. സൈന്യം വധിച്ച ഭീകരരില്‍ മൂന്നു പേര്‍ ജമ്മു കശ്മീര്‍ കേന്ദ്രീ കരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകരന്മാരും, ബാക്കി രണ്ടു പേര്‍ ജെയ്‌ഷെ മുഹമ്മദ് ഭീകരരുമാണ്. ഇതിന് ശേഷവും ഭീകരരുമായി സൈന്യം ഏറ്റുമുട്ടിയിരുന്നു. ഈ ഏറ്റുമുട്ടലുകളിലും സൈന്യം ഭീകരരെ വധിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.



ഇന്റലിജന്‍സ് ഏജന്‍സി പുറത്തുവിട്ട റിപ്പോര്‍ട്ട് ശരിവെച്ച് സൈനികരും രംഗത്ത് വന്നിട്ടുണ്ട്. പാകിസ്താനുള്ള ഇന്ത്യയുടെ ചുട്ട മറുപടിയാണ് ഇതെന്നും സൈനികര്‍ പ്രതികരിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad