കമ്മ്യൂണിറ്റി കിച്ചണിലും മോഷണം; നേന്ത്രക്കുലകളും പച്ചക്കറികളും കാണാനില്ല

കോഴിക്കോട്: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ പ്രവർത്തനം ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചണില്‍ നിന്ന് പച്ചക്കറികൾ മോഷ്ടിച്ചതായി പരാതി. പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തിലെ സര്‍ക്കാര്‍ എല്‍.പി സ്‌കൂളില്‍ ഒരുക്കിയ സമൂഹ അടുക്കളയിലാണ് സംഭവം. അടുക്കളയുടെ സ്റ്റോര്‍ റൂമില്‍ നിന്നാണ് പച്ചക്കറികൾ മോഷണം പോയത്.


രണ്ട് നേന്ത്രക്കുലകളും ഉള്ളിയും തക്കാളിയും മത്തങ്ങയുമാണ് മോഷണം പോയത്. സ്‌റ്റോര്‍ റൂമിന്റെ ഗ്രില്‍ പൊളിച്ചു നീക്കിയ നിലയിലായിരുന്നു. ഇതുവഴിയാകാം കള്ളന്മാർ അകത്തു പ്രവേശിച്ചതെന്നാണ് വിലയിരുത്തൽ. ഭക്ഷണം പാകം ചെയ്യാനായി കുടുംബശ്രീ അംഗങ്ങള്‍ എത്തിയപ്പോഴാണ് മോഷണം നടന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടത്.ചങ്ങരോത്ത് സര്‍ക്കാര്‍ എല്‍ പിസ്‌കൂളിനു സമീപം സൂക്ഷിച്ചിരുന്ന വിറകുകളും കാണാനില്ലെന്നും പരാതി ഉയർന്നിരുന്നു. സംഭവത്തെ തുടര്‍ന്ന് പെരുവണ്ണാമൂഴി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.


Tags

Post a Comment

0 Comments

Top Post Ad

Below Post Ad