പ്രധാന്‍മന്ത്രി ഉജ്വല യോജന; ഏപ്രില്‍ മാസത്തില്‍ മാത്രം 85 ലക്ഷം ഗുണഭോക്താക്കള്‍ക്ക് പാചക വാതക സിലണ്ടര്‍ വിതരണം ചെയ്ത് കേന്ദ്രസർക്കാർ

ന്യൂഡൽഹി: രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ജൂണ്‍ വരെയുള്ള മൂന്നു മാസത്തേയ്ക്ക് ഉജ്വല ഗുണഭോക്താക്കള്‍ക്ക് എല്‍പിജി സിലണ്ടറുകള്‍ സൗജന്യമായി വിതരണം ചെയ്യാനൊരുങ്ങി കേന്ദ്രസർക്കാർ. ഇതിന്റെ ഭാഗമായി ഉജ്വല ഗുണഭോക്താക്കള്‍ ബുക്കു ചെയ്തിരിക്കുന്ന 1.26 കോടി സിലണ്ടറുകളില്‍ 85 ലക്ഷം സിലണ്ടറുകള്‍ വിതരണം ചെയ്തു കഴിഞ്ഞതായി കേന്ദ്രസർക്കാർ അറിയിച്ചു.


പ്രധാന്‍ മന്ത്രി ഗരിബ് കല്യാണ്‍ യോജനയ്ക്കു കീഴില്‍ സൗജന്യമായി എല്‍പിജി സിലണ്ടര്‍ വിതരണം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു. ഇതിനായി എണ്ണ വിപണന കമ്പനികള്‍ ഇതുവരെ 7.15 കോടി  ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്കായി  5,606 കോടി രൂപ കൈമാറ്റം ചെയ്യുന്നതിനും തുടക്കം കുറിച്ചിട്ടുണ്ട്. രാജ്യത്ത് 27.87 കോടി എല്‍പിജി ഉപയോക്താക്കളാണ് ഉള്ളത്. ഇതില്‍ എട്ടു കോടിയിലധികം പ്രധാന്‍ മന്ത്രി ഉജ്വല്‍ യോജന ഗുണഭോക്താക്കളാണ്.


ലോക് ഡൗണ്‍ മുതല്‍ പ്രതിദിനം 50 ലക്ഷം മുതല്‍ 60 ലക്ഷം വരെ സിലണ്ടറുകളാണ് രാജ്യത്ത് വിതരണം ചെയ്യുന്നത്. ഇന്ധനം ജനങ്ങളുടെ വീട്ടു പടിക്കല്‍ എത്തുന്നു എന്നുറപ്പു വരുത്താന്‍ എല്‍പിജി വിതരണക്കാരും സപ്ലൈ ചെയിനിലുള്ളവരും കഠിനാധ്വാനം ചെയ്യുകയാണെന്നും പാവപ്പെട്ടവർക്ക് വേണ്ടി നിരവധി   സംരംഭങ്ങളാണ് കേന്ദ്രസർക്കാർ നടപ്പിലാക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad