ഇന്ത്യയുടെ പോരാട്ടം തുടരുന്നു; മണിപ്പൂരിന് പിന്നാലെ കൊറോണ മുക്തമായി ഗോവ

ന്യൂഡൽഹി: കൊറോണ വൈറസിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് കരുത്തേകി കൂടുതൽ സംസ്ഥാനങ്ങൾ രോഗമുക്തമാകുന്നു. മണിപ്പൂരിന് പിന്നാലെ ഗോവയും കൊറോണയിൽ നിന്ന് മുക്തമായെന്ന ആശ്വാസ വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. സംസ്ഥാനത്ത് നിലവിൽ ഒരു കൊറോണ രോഗി പോലും ഇല്ലെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു.

‘നിലവിൽ ഒരു കൊറോണ രോഗി പോലും ഗോവയിൽ അവശേഷിക്കുന്നില്ലെന്ന കാര്യം അറിയിക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്. ഇതുവരെ ഗോവൻ ജനത നൽകിയ സഹകരണം മെയ്‌ 3 വരെ തുടരണമെന്ന് അഭ്യർത്ഥിക്കുന്നു’. പ്രമോദ് സാവന്ത് പറഞ്ഞു.
അതേസമയം, സംസ്ഥാനത്ത് ഇതുവരെ ഏഴ് പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നത്. ഏപ്രില്‍ മൂന്നിന് ശേഷം പുതിയ കേസുകളൊന്നും ഗോവയിൽ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നില്ല. ഇതോടെ ഇന്ന് രാജ്യത്തെ രണ്ട് സംസ്ഥാനങ്ങളാണ് കൊറോണയിൽ നിന്ന് മുക്തമായിരിക്കുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad