അയർലൻഡിന് നൽകുന്ന സേവനങ്ങൾക്ക് നന്ദി അറിയിച്ച് ഐറിഷ് പ്രധാനമന്ത്രി; സഹകരണം തുടർന്നും ഉണ്ടാകുമെന്ന് നരേന്ദ്ര മോദി

ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തി അയര്‍ലന്‍ഡ് പ്രധാനമന്ത്രി ലിയോ വരദ്കർ. കൊറോണ വൈറസ് വ്യാപനവും അതുമൂലം ആരോഗ്യ, സാമ്പത്തിക രംഗങ്ങളില്‍ ഉണ്ടാകാനിടയുള്ള തകര്‍ച്ചയെ നേരിടാന്‍ ഇരു രാജ്യങ്ങളും കൈക്കൊണ്ട നടപടികളെ കുറിച്ചും ഇരുവരും ചർച്ച നടത്തി. ടെലിഫോണിലൂടെയാണ് ഇരുവരും വിവിധ വിഷയങ്ങൾ ചര്‍ച്ച ചെയ്തത്.
കൊറോണയെ നേരിടുന്നതിനായി അയര്‍ലണ്ടില്‍ നടക്കുന്ന യത്‌നത്തില്‍ പങ്കാളികളായ ഇന്ത്യന്‍ വംശജരായ ഡോക്ടര്‍മാരുടെ പങ്കിനെ വരദ്കര്‍ അഭിനന്ദിച്ചു. അയര്‍ലന്‍ഡിലുള്ള ഇന്ത്യന്‍ പൗരന്‍മാര്‍ക്കു നല്‍കിവരുന്ന സംരക്ഷണത്തിനും പിന്‍തുണയ്ക്കും നന്ദി അറിയിച്ച മോദി, ഇന്ത്യയിലുള്ള ഐറിഷ് പൗരന്‍മാര്‍ക്കു തുല്യമായ പരിഗണന വാഗ്ദാനം ചെയ്തു. മഹാവ്യാധിക്കെതിരായ ആഗോള പോരാട്ടത്തില്‍ ഇന്ത്യക്കും അയര്‍ലന്‍ഡിനും ഔഷധ, ചികില്‍സാ രംഗങ്ങളിലുള്ള കരുത്ത് ഗുണകരമാകുമെന്ന് ഇരു നേതാക്കളും വിലയിരുത്തി.
കൊറോണക്ക് ശേഷമുള്ള കാലത്ത് അയര്‍ലന്‍ഡുമായും യൂറോപ്യന്‍ യൂണിയനുമായും ഉള്ള ഇന്ത്യയുടെ സഹകരണം വര്‍ധിപ്പിക്കുന്നതിനുള്ള സാധ്യതകളെ കുറിച്ച് ഇരുവരും സംസാരിച്ചു. പ്രതിസന്ധിയുടെ രൂപപ്പെട്ടുവരുന്ന മാനങ്ങളില്‍ പരസ്പര ബന്ധം നിലനിര്‍ത്താനും ചര്‍ച്ചകള്‍ നടത്താനും ഇരു നേതാക്കളും തീരുമാനിച്ചു. കഴിഞ്ഞ ദിവസം, ഇന്ത്യയുടെ പോരാട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി അയർലൻഡ് അറിയിച്ചിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad