കൊറോണക്കെതിരായ പോരാട്ടത്തിൽ അങ്ങയുടെ നേതൃത്വം പ്രശംസനീയം’; പ്രധാനമന്ത്രിയെ അഭിനന്ദിച്ച് ബിൽ ഗേറ്റ്സ്

ന്യൂഡൽഹി: കൊറോണക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ബിൽ ഗേറ്റ്സ്. ഇന്ത്യക്ക് കൊറോണ വൈറസ് വ്യാപനത്തെ പിടിച്ചു നിർത്താൻ കഴിയുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ബിൽ ഗേറ്റ്സ് മോദിക്ക് അഭിനന്ദനം അറിയിച്ചിരിക്കുന്നത്. പ്രധാനമന്ത്രിക്ക് നേരിട്ട് അയച്ച കത്തിലാണ് ബിൽ ഗേറ്റ്സ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രാജ്യ വ്യാപകമായി പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക്ക് ഡൗണിനെ അദ്ദേഹം പ്രശംസിച്ചു. ഐസൊലേഷൻ ചെയ്യുന്നതിനായി രാജ്യ വ്യാപകമായി ഹോട്ട് സ്പോട്ടുകൾ കണ്ടെത്തിയതും ആളുകളെ വ്യാപകമായി നിരീക്ഷണത്തിൽ പ്രവേശിപ്പിക്കുന്നതും വൈറസ് വ്യാപനം പിടിച്ചു നിർത്താൻ ഇന്ത്യയെ സഹായിച്ചു എന്നാണ് ബിൽ ഗേറ്റ്സ് കത്തിൽ പരാമർശിച്ചിരിക്കുന്നത്.
ആരോഗ്യ രംഗത്തെ ശക്തിപ്പെടുത്തുന്നതിനായുള്ള ധനവിനിയോഗം, പ്രതിരോധത്തിനായി ആരോഗ്യ സേതു പോലെയുള്ള ആപ്ലിക്കേഷനിലൂടെ സാങ്കേതിക വിദ്യയുടെ ഫലപ്രദമായ ഉപയോഗം എന്നിവയും അദ്ദേഹം ചൂണ്ടിക്കാട്ടി. പൊതുജനാരോഗ്യ സംരക്ഷണത്തിനായി പ്രധാനമന്ത്രി സ്വീകരിച്ച അടിയന്തിര നടപടികളെയും ബിൽ ഗേറ്റ്സ് പ്രശംസിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad