നാളെ മുതല്‍ കണ്ണൂരില്‍ അവശ്യ സാധന വിതരണം ഹോം ഡെലിവറിയിലൂടെ മാത്രം; ഈ നമ്പറുകളില്‍ ബന്ധപ്പെടാം

കണ്ണൂർ: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ്-19 ബാധിതരുള്ള ജില്ലയെന്ന നിലയിൽ കൊറോണ പ്രതിരോധത്തിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങൾ കൂടുതൽ കർക്കശമാക്കി കണ്ണൂർ ജില്ലാ ഭരണകൂടം. ഇതിന്റെ ഭാഗമായി മരുന്നുകൾ ഒഴികെയുള്ള അവശ്യസാധനങ്ങളുടെ വിതരണം ജില്ലയിലാകെ ഹോം ഡെലിവറിയിലൂടെ മാത്രമാക്കാൻ കളക്ടർ ഉത്തരവിട്ടു.
ആളുകൾ വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നത് തടയുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി. ഇതിന്റെ ഭാഗമായി റേഷൻ കടകളിലൂടെ വിതരണം ചെയ്യുന്ന സൗജന്യ റേഷൻ സാധനങ്ങളും കിറ്റുകളും ഉൾപ്പെടെ സൗജന്യമായി വീടുകളിലെത്തിക്കും. വാർഡ് അംഗത്തിന്റെ നേതൃത്വത്തിൽ കുടുംബശ്രീ, സന്നദ്ധ വളണ്ടിയർമാർ എന്നിവരെ സഹകരിപ്പിച്ച് ഇതിനുള്ള ക്രമീകരണം ഉറപ്പുവരുത്തും.
മരുന്ന് ഷോപ്പുകൾ ഒഴികെയുള്ള കടകൾ വ്യാപകമായി തുറക്കുന്നത്
ഒഴിവാക്കുന്നതിനായി അവശ്യസാധനങ്ങളും വീടുകളിലെത്തിക്കും. കണ്ണൂർ കോർപറേഷനിലെ പഴയ മുനിസിപ്പാലിറ്റിയിൽ ഉൾപ്പെട്ട പ്രദേശങ്ങളിൽ ഹോം ഡെലിവറി സംവിധാനം ജില്ലാ പഞ്ചായത്ത് ഉറപ്പുവരുത്തും. കോർപ്പറേഷനിലെ ബാക്കി പ്രദേശങ്ങളിൽ കോർപ്പറേഷൻ ഇതിനുള്ള സംവിധാനമൊരുക്കും.
മറ്റു തദ്ദേശ സ്ഥാപനങ്ങളിൽ നിലവിലുള്ള കോൾ സെന്ററുകൾ വഴി അവശ്യ സാധനങ്ങൾ എത്തിക്കും. ഇവിടങ്ങളിൽ ഹോം ഡെലിവറി സംവിധാനം കാര്യക്ഷമമാക്കുന്നതിനായി വാർഡ് അംഗത്തിന്റെ നേതൃത്വത്തിൽ കുടുംബശ്രീ പ്രവർത്തകരുടെയും ഔദ്യോഗിക വളണ്ടിയർമാരുടെയും സഹായത്തോടെ സംവിധാനമൊരുക്കും.
തദ്ദേശ സ്ഥാപന തലങ്ങളിൽ ഏതൊക്കെ കടകൾ ഏതൊക്കെ ദിവസങ്ങളിൽ തുറന്നുപ്രവർത്തിക്കണമെന്നത് വ്യാപാരി പ്രതിനിധികളുമായി ചർച്ച ചെയ്ത് പരാതികളില്ലാത്തവിധം തദ്ദേശ സ്ഥാപന അധ്യക്ഷൻന്മാരുടെ നേതൃത്വത്തിലുള്ള സമിതി തീരുമാനമെടുക്കണം. അവശ്യസാധനങ്ങളുടെ വിതരണത്തിന് ഓരോ വാർഡിലും ഒരു കട മാത്രമേ തുറന്നുപ്രവർത്തിക്കുന്നുള്ളൂ എന്ന് തദ്ദേശ സ്ഥാപന അധികൃതർ ഉറപ്പുവരുത്തണമെന്നും ഉത്തരവിൽ വ്യക്തമാക്കി.
ഹോം ഡെലിവറിക്ക് സർവീസ് ചാർജ് ഈടാക്കാൻ പാടില്ല. ഹോം ഡെലിവറി ചെയ്യുന്നവർ കൊറോണ പ്രതിരോധത്തിന്റെ ഭാഗമായുള്ള മുൻകരുതലുകൾ കൈക്കൊള്ളുന്നുവെന്ന് ബന്ധപ്പെട്ടവർ ഉറപ്പുവരുത്തണം. സാമൂഹ്യ അകലം പാലിക്കുന്നതോടൊപ്പം മാസ്ക്, ഗ്ലൗസ് എന്നിവ ധരിക്കുകയും സാനിറ്റൈസർ ഉപയോഗിക്കുകയും വേണം. ഹോം ഡെലിവറി സംവിധാനം സുഗമമാക്കുന്നതിന് ആവശ്യമായ നടപടികൾ പൊലീസ് ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണമെന്നും ഉത്തരവിൽ വ്യക്തമാക്കി.
ഇതുസംബന്ധിച്ച് കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, എഡിഎം ഇ പി മേഴ്സി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ടി ജെ അരുൺ തുടങ്ങിയവർ പങ്കെടുത്തു.
ലോക് ഡൗൺ നീട്ടിയ സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് ജില്ലാ പഞ്ചായത്തിൽ ആരംഭിച്ച കോൾ സെന്ററിന്റെ സേവനം ഉപയോഗപ്പെടുത്താം. ലിസ്റ്റ് ലഭിച്ച് 24 മണിക്കൂറിനുള്ളിൽ തന്നെ സാധനങ്ങൾ വീട്ടിലെത്തും. സാധനങ്ങളുടെ കമ്പോള വില മാത്രമാണ് ഈടാക്കുക. അവശ്യ വസ്തുക്കളായ പലവ്യഞ്ജനങ്ങൾ, പച്ചക്കറി എന്നിവയ്ക്കു പുറമെ കുട്ടികളുടെ ഭക്ഷണങ്ങളും മരുന്നുകളും കോൾസെന്റർ വഴി ലഭ്യമാക്കും.
ബന്ധപ്പെടേണ്ട നമ്പറുകൾ:
  • ആലക്കോട് 9947557599, 8606082108
  • അഞ്ചരക്കണ്ടി 7356749709, 9037519651
  • ആറളം 9605188515, 8547074128
  • അയ്യൻകുന്ന് 9074651368, 7736262737
  • അഴീക്കോട് 9846579762, 8921154212
  • ചപ്പാരപ്പടവ് 7510703103, 9747597458
  • ചെമ്പിലോട്' 8157054147, 8157000488
  • ചെങ്ങളായി 8606809914, 9656305335
  • ചെറുകുന്ന് 9446036184, 9746606704
  • ചെറുപുഴ 9656886160, 8281574625
  • ചെറുതാഴം 9074006169, 7736166046
  • ചിറക്കൽ 9846905976, 9846786978
  • ചിറ്റാരിപ്പറമ്പ 8848742812, 9744613866
  • ചൊക്ലി 8129629661, 9895084540
  • ധർമ്മടം 9633610048, 7012513959
  • എരമം-കുറ്റൂർ 8547870058, 7907260401
  • എരഞ്ഞോളി 9496333494, 9995729948
  • എരുവേശ്ശി 7510960354, 9556961423
  • ഏഴോം 9895788898, 9895080710
  • ഇരിക്കൂർ 7559919202, 9633824696
  • കടമ്പൂർ 7907459537, 9847790079
  • കടന്നപ്പള്ളി-പാണപ്പുഴ 7994526411, 9656858863
  • കതിരൂർ 9048957264, 9847386075
  • കല്ല്യാശ്ശേരി 0497 2781818, 8113072308
  • കണിച്ചാർ 9567835266, 9544644727
  • കാങ്കോൽ-ആലപ്പടമ്പ 8547736250, 9526664555
  • കണ്ണപുരം 9947578744, 9447359057
  • കരിവെള്ളൂർ-പെരളം 9744361028, 9567968384
  • കേളകം 8547497383, 9074003187
  • കീഴല്ലൂർ 9446249627, 9400473206
  • കൊളച്ചേരി 9995840830, 9495141841
  • കോളയാട് 9605097582, 8547780580
  • കൂടാളി 9400116744, 7994067454
  • കോട്ടയം 9895015406, 8129965210
  • കൊട്ടിയൂർ 9048773038, 8919834411
  • കുഞ്ഞിമംഗലം 9961542552, 9895882473
  • കുന്നോത്ത്പറമ്പ 9446654238, 9961639599
  • കുറുമാത്തൂർ 9495034247, 8086441232
  • കുറ്റിയാട്ടൂർ 9847518519, 9947206435
  • മാടായി 9605978355, 7025104973
  • മലപ്പട്ടം 9562140552, 9446263156
  • മാലൂർ 9495492238, 9746443168
  • മാങ്ങാട്ടിടം 9544994122, 9544061508
  • മാട്ടൂൽ 9995123042, 9895804592
  • മയ്യിൽ 9496205947, 9947096452
  • മൊകേരി 8943669291, 9747575144
  • മുണ്ടേരി 9446986521, 9061819883
  • മുഴക്കുന്ന് 6235726415, 6235716415
  • മുഴപ്പിലങ്ങാട് 9895279462, 9447756477
  • നടുവിൽ 9447662450, 8086227551
  • നാറാത്ത് 9497100989, 8606472609
  • ന്യൂമാഹി 9446993457, 9745373273
  • പടിയൂർ 8762800301, 9633110690
  • പന്ന്യന്നൂർ 9961931251, 9544809460
  • പാപ്പിനിശ്ശേരി 9744807855, 9746533525
  • പരിയാരം 8139834430, 9074270262
  • പാട്യം 9847943278, 8547123041
  • പട്ടുവം 9446668569, 9546995446
  • പായം 9744099550, 8086174413
  • പയ്യാവൂർ 7907936196, 8547972650
  • പെരളശ്ശേരി 7559804734, 9744076539
  • പേരാവൂർ 7902674126, 9747143673
  • പെരിങ്ങോം-വയക്കര 9947012990, 8606740425
  • പിണറായി 9400148343, 9961475149
  • രാമന്തളി 8547102451, 9809102805
  • തില്ലങ്കേരി 9947558476, 8289852656
  • തൃപ്പങ്ങോട്ടൂർ 9207260260, 9446160750
  • ഉദയഗിരി 9366227210, 7909165743
  • ഉളിക്കൽ 9539706007
  • വളപട്ടണം 7907677147, 7510205306
  • വേങ്ങാട് 9645478428, 9847346341.
  • ആന്തൂർ നഗരസഭ 8848193130, 9497446626, 9895171231, 9995656236
  • പയ്യന്നൂർ 9446773611, 9747375425, 9447224236
  • ഇരിട്ടി 6238651672, 9747886865, 8086636883, 9745432022
  • മട്ടന്നൂർ 9562086701
  • കൂത്തുപറമ്പ് 8157924235, 9562089296, 9526933097
  • തലശ്ശേരി 9744319346, 9747809225, 04902341591
  • ശ്രീകണ്ഠപുരം 9447373830, 9562925092
  • പാനൂർ 04902311340, തളിപ്പറമ്പ് 9746453664.
അവശ്യ മരുന്നുകളെ കുറിച്ച് വിവരം നൽകുന്നതിനായി ഏർപ്പെടുത്തിയ 9400066020 എന്ന നമ്പറിന് പുറമേ 9400066019 എന്ന നമ്പറിലേക്കും വിളിക്കാം. 9400066016, 9400066017, 9400066018, എന്നീ നമ്പറുകളിലേക്കാണ് അവശ്യ സാധനങ്ങൾക്കായി വിളിക്കേണ്ടത്.

Post a Comment

0 Comments

Top Post Ad

Below Post Ad