കോവിഡ്-19നെതിരായ പോരാട്ടത്തില്‍ പങ്കാളിയായി പ്രഥമവനിത സവിത കോവിന്ദ്


  • ന്യൂഡൽഹി: കോവിഡ്-19നെതിരായ പോരാട്ടത്തിൽ പങ്കാളിയായി പ്രഥമവനിത സവിത കോവിന്ദ്. മാസ്കുകൾ തുന്നിയാണ് സവിത പോരാട്ടത്തിൽ പങ്കാളിയായത്. പ്രസിഡന്റ് എസ്റ്റേറ്റിലെ ശക്തിഹാട്ടിൽ വെച്ചാണ് സവിത മാസ്കുകൾ തുന്നിയത്.

ശക്തി ഹാട്ടിൽ തയ്യാറാക്കുന്ന മാസ്കുകൾ ഡൽഹി അർബൻ ഷെൽട്ടർ ഇംപ്രൂവ്മെന്റ് ബോർഡിനു കീഴിൽ പ്രവർത്തിക്കുന്ന അഭയകേന്ദ്രങ്ങളിലാണ് വിതരണം ചെയ്യുന്നത്.
രാജ്യത്ത് ഇതിനോടകം 20,471 കോവിഡ്-19 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുളളത്. 3960 പേർ രോഗമുക്തി നേടി. ഇതിനോടകം 652 പേർക്കാണ് കോവിഡ്-19 മൂലം ജീവൻ നഷ്ടപ്പെട്ടത്.

Post a Comment

0 Comments

Top Post Ad

Below Post Ad