പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ധീരതയോടെ മുന്നില്‍ നില്‍ക്കുന്നവരാണ് ആരോഗ്യപ്രവര്‍ത്തകര്‍: അവരുടെ സുരക്ഷയില്‍ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ആരോഗ്യസംരക്ഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിന് ഓര്‍ഡിനന്‍സ് സഹായകമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മുന്‍നിരയില്‍ നിന്ന് കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ധീരമായി നേരിടുന്ന ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.1997ലെ ദുരന്തനിവാരണ നിയമം ഭേദഗതി ചെയ്താണ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്.
കൊറോണ വൈറസിനെതിരെ പോരാടുന്ന ആരോഗ്യസംരക്ഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ അക്രമപ്രവര്‍ത്തനങ്ങളെ നേരിടുന്നതിനുള്ള ഓര്‍ഡിനന്‍സിനാണ് കേന്ദ്രമന്ത്രിസഭ ഇന്ന് അംഗീകാരം നല്‍കിയതെന്ന് പ്രധാനമന്ത്രി മോദി ട്വീറ്റില്‍ കുറിച്ചു. ”പകര്‍ച്ചവ്യാധി ഭേദഗതി ഓര്‍ഡിനന്‍സ് 2020′ ആരോഗ്യപ്രവര്‍ത്തകരെ സംരക്ഷിക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധത വ്യക്തമാക്കുന്നു. കൊറോണ വൈറസ് വ്യാപനത്തെ നേരിടുന്നതിനായി മുന്‍നിരയില്‍ നിന്ന് ധൈര്യത്തോടെ നേരിടുന്ന ഓരോ ആരോഗ്യ പ്രവര്‍ത്തകരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് ഓര്‍ഡിനന്‍സ് സഹായിക്കുമെന്നും പ്രധാനമന്ത്രി സൂചന നല്‍കി. ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കും. അവരുടെ സുരക്ഷയില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല പ്രധാനമന്ത്രി വ്യക്തമാക്കി.

The Epidemic Diseases (Amendment) Ordinance, 2020 manifests our commitment to protect each and every healthcare worker who is bravely battling COVID-19 on the frontline.

It will ensure safety of our professionals. There can be no compromise on their safety!


ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സിന് അനുമതി നല്‍കിയത്. ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുന്നത് ജാമ്യമില്ലാ കുറ്റമായി കണക്കാക്കും. ഗൗരവമുള്ള കേസുകളില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്ന പക്ഷം ആറുമാസം മുതല്‍ ഏഴു വര്‍ഷം വരെ തടവാണ് ഓര്‍ഡിനന്‍സില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. കൂടാതെ ഒരു ലക്ഷം രൂപ മുതല്‍ അഞ്ച് ലക്ഷം രൂപ വരെ ഇവര്‍ക്കെതിരെ പിഴ ചുമത്തുകയും ചെയ്യും.ജാമ്യമില്ലാ വ്യവസ്ഥകള്‍ പ്രകാരമായിരിക്കും കേസ്. 30 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കുമെന്നും ഓര്‍ഡിനന്‍സ് വ്യവസ്ഥ ചെയ്യുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad