കൊറോണയ്ക്ക് പിന്നാലെ ആശങ്ക ഉയര്‍ത്തി ഡെങ്കിപ്പനിയും പടരുന്നു; കാസര്‍കോഡ്, കണ്ണൂര്‍ ജില്ലകളില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചു

കണ്ണൂര്‍: കൊറോണ വൈറസിനെ നിയന്ത്രണ വിധേയമാക്കാന്‍ പരിശ്രമിക്കുന്നതിനിടെ ആശങ്കയുളവാക്കി കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഡെങ്കിപ്പനി പടരുന്നു. കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവും അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 33 പേര്‍ക്കാണ് കണ്ണൂരില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ജനുവരി മുതലുള്ള കണക്കുകളാണിത്.
ഈ മാസം മാത്രം 33 കേസുകളാണ് ഡെങ്കിപ്പനിയെന്ന് സംശയിച്ച് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ സര്‍വ്വൈലന്‍സ് ഓഫീസര്‍ അറിയിച്ചിട്ടുണ്ട്. ഹോട്ട്‌സ്‌പോട്ട് മേഖലകളില്‍ ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചിട്ടുണ്ടെന്നും ഡെങ്കിവ്യാപനത്തെ കുറിച്ച് പരിശോധിക്കാനായി ആളുകളെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. പ്രാദേശിക ഭരണകൂടത്തിന്റെ സഹായത്തോടെ പ്രദേശത്ത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ആളുകളെ അയക്കാന്‍ കഴിയില്ലെന്നും അതിനാല്‍ പ്രദേശവാസികള്‍ തന്നെ പരിസരം ശുചിയായി സൂക്ഷിക്കണമെന്നുമാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
കാസര്‍കോഡ് ജില്ലയില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചവരും സംശയിക്കപ്പെടുന്നവരും വെള്ളരിക്കുണ്ട് താലൂക്കിലും ചെങ്ങള പഞ്ചായത്തിലും ഉള്ളവരാണ്. ഈ പ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad