മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം ഇനി മുതൽ വൈകീട്ട് അഞ്ച് മണിക്ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ദിവസേന നടത്തുന്ന വാർത്താ സമ്മേളനത്തിന്റെ സമയത്തിൽ മാറ്റം. ആറ് മണിക്കുള്ള വാർത്താ സമ്മേളനം അഞ്ച് മണിയിലേക്ക് മാറ്റി. നാല് മണിക്ക് നടത്തുന്ന മന്ത്രി സഭാ അവലോകന യോഗം മൂന്ന് മണിക്ക് നടക്കുമെന്നും റിപ്പോർട്ട് ഉണ്ട്.
റംസാൻ നോമ്പ് കണക്കിലെടുത്താണ് മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം വൈകീട്ട് അഞ്ച് മണിയിലേക്ക് മാറ്റിയത്. വൈകീട്ട് 6 നും 7 നും നോമ്പു തുറ സമയമായതിനാലാണ് വാർത്താസമ്മേളനം 5 മണിയിലേക്ക് മാറ്റിയതെന്ന് അധികൃതർ അറിയിച്ചു.

കഴിഞ്ഞ ഒരു മാസത്തിലധികമായി ദിവസേന ആറ് മണിമുതൽ ഏഴ് വരെയായിരുന്നു മുഖ്യമന്ത്രി വാർത്താസമ്മേളനം നടത്തിയിരുന്നത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad