കൊറോണ ; സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 457 ആയി. കോട്ടയത്തും, കൊല്ലത്തും മൂന്ന് പേര്‍ക്കു വീതവും, കണ്ണൂര്‍ ഒരാള്‍ക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. കൊല്ലത്ത് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ ആരോഗ്യപ്രവര്‍ത്തകയാണ്. കൊറോണ അവലോകനത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
സംസ്ഥാനത്ത് ഇന്ന് ഏഴുപേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. നിലവില്‍ 116 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ ഉള്ളത്. തൃശ്ശൂര്‍, വയനാട്, ആലപ്പുഴ എന്നീ ജില്ലകളില്‍ രോഗികള്‍ ഇല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

21,044 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 465 പേരെ ആശുപത്രിയിലാണ് നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിട്ടുള്ളത്. ഇന്ന് 132 പേരെ പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 22,360 സാമ്പിളുകള്‍ ഇതുവരെ പരിശോധനയ്ക്ക് അയച്ചെന്നും മുഖ്യമന്ത്രി അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad