മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയായി ഉത്തർപ്രദേശ്; യോഗി സർക്കാരിനെ അഭിനന്ദിച്ച് പ്രിയങ്ക വാദ്ര

ലക്നൗ: ഉത്തർപ്രദേശിൽ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുന്ന യോഗി സർക്കാരിനെ അഭിനന്ദിച്ച് കോൺഗ്രസ്‌ ദേശീയ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിൽ വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്ന കുടിയേറ്റ തൊഴിലാളികളെ സംസ്ഥാനത്തെത്തിക്കാൻ യോഗി സർക്കാർ സ്വീകരിച്ച നടപടിയെ അഭിനന്ദിച്ചാണ് പ്രിയങ്ക രംഗത്തെത്തിയിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് പ്രിയങ്ക ബിജെപി സർക്കാരിനെ അഭിനന്ദിച്ചത്.
കുടിയേറ്റ തൊഴിലാളികളുടെ പട്ടിക തയ്യാറാക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാരിനെ പ്രശംസിച്ചു കൊണ്ടുള്ള പ്രിയങ്കയുടെ പരാമര്‍ശം. കുടിയേറ്റ തൊഴിലാളികളെ തിരിച്ച് എത്തിക്കാന്‍ തീരുമാനിച്ച ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നടപടി പ്രശംസനീയമാണെന്നും അതൊരു മികച്ച നടപടിയാണെന്നും പ്രിയങ്ക പറഞ്ഞു. പൂര്‍ണ്ണ സഹകരണത്തോടെ പ്രവര്‍ത്തിക്കുകയാണെങ്കില്‍ കൊറോണക്കെതിരായ പോരാട്ടത്തിന് കൂടുതല്‍ ശക്തി ലഭിക്കുമെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.

കുടിയേറ്റ തൊഴിലാളികളുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാർക്കാരിനെ വിമർശിക്കുന്ന കോൺഗ്രസ് പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന നടപടിയാണ് പ്രിയങ്കയുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്  .അതേസമയം, പ്രതിരോധ പ്രവർത്തങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ജൂണ്‍ 30 വരെ ഉത്തര്‍ പ്രദേശില്‍ പൊതുപരിപാടികളൊന്നും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad