കേരളത്തിലെ സ്വകാര്യ ബസ് മേഖല കടുത്ത പ്രതിസന്ധിയിൽ ; സർക്കാർ ഈ മേഖലയെ വേണ്ടത്ര പരിഗണിക്കുന്നില്ലെന്ന് ആക്ഷേപം

കണ്ണൂർ: കടുത്ത പ്രതിസന്ധി നേരിടുന്ന കേരളത്തിലെ സ്വകാര്യ ബസ് മേഖലയ്ക്ക് ഇരട്ടപ്രഹരമാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്നുണ്ടായിരിക്കുന്ന ലോക്ക്ഡൗണ്‍ നല്‍കിയിരിക്കുന്നത്. ടാക്‌സ് ഇന്‍ഷുറന്‍സ് എന്നിവ അടക്കുന്നതിന് സര്‍ക്കാരിന്റെ അടിയന്തര സഹായം ഇല്ലെങ്കില്‍ സ്വകാര്യ ബസ് വ്യവസായം ഇല്ലാതാകുമെന്ന് തൊഴിലാളികളും ബസ് ഉടമകളും ഒരേ സ്വരത്തിൽ പറയുന്നു.കടുത്ത പ്രതിസന്ധിയിലായിരുന്നു സംസ്ഥാനത്തെ സ്വകാര്യ ബസ് വ്യവസായം. അതിനു പിന്നാലെ കൊറോണ കൂടി വന്നതോടെ ഈ മേഖലക്ക് അത് ഇരുട്ടടിയായി. ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന പതിനായിരക്കണക്കിന് തൊഴിലാളികളാണ് ഈ മേഖലയിലുള്ളത്. കൊറോണ വന്നതോടെ ജീവിതം മുന്നോട്ട് കൊണ്ടു പോകാൻ പറ്റാത്ത സ്ഥിതിയിലാണ് ഭൂരിഭാഗവും. കൂടാതെ ബാങ്കിൽ നിന്ന് വായ്പയെടുത്ത് ബസ് വാങ്ങിയ ആളുകൾക്കും ലോക്ക്ഡൗണ്‍ കാലം നൽകിയത് തീരാദുരിതം തന്നെ.
കൊറോണക്കാലത്തെ അതിജീവിക്കാൻ സർക്കാർ ഈ മേഖലക്ക് ശക്തമായ പിന്തുണ നൽകിയില്ലെങ്കിൽ ഒരിക്കലും കൈപിടിച്ചുയർത്താൻ സാധിക്കാത്ത വണ്ണം ഈ മേഖല തകരുമെന്ന് ഏവരും ഒരുപോലെ പറയുന്നു. സർക്കാരിന് പലവിധത്തിൽ ഏറ്റവും കൂടുതൽ നികുതി നൽകുന്ന ഈ മേഖലയെ വേണ്ടത്ര പരിഗണിക്കുന്നില്ലെന്ന ആക്ഷേപം തൊഴിലാളികൾക്കും ഉടമകൾക്കും ഒരുപോലെയുണ്ട്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad