തെലങ്കാനയില്‍ രോഗം ബാധിച്ച 700 പേരില്‍ 640 പേര്‍ക്കും തബ്ലീഗുമായി ബന്ധം; മതസമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയവര്‍ സ്ഥിതി ഗുരുതരമാക്കിയെന്ന് സര്‍ക്കാര്‍

ഹൈദരാബാദ് : തെലങ്കാനയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ ഭൂരിഭാഗം ആളുകളും തബ്ലീഗ് മത സമ്മേളനവുമായി ബന്ധമുള്ളവരാണെന്ന് തെലങ്കാന സര്‍ക്കാര്‍. രോഗം ബാധിച്ചവരില്‍ പകുതിയിലധികം പേരും തബ്ലീഗ് മത സമ്മേളനത്തില്‍ പങ്കെടുത്തവരും അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരാണെന്ന് തെലങ്കാന ആരോഗ്യ മന്ത്രി ഇ. രാജേന്ദര്‍ പറഞ്ഞു. കൊറോണ അവലോകന യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് ഇതുവരെ 700 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 640 പേര്‍ നിസാമുദ്ദീനില്‍ നിന്നും മടങ്ങിയെത്തിയവരും അവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരും ആണ്. ഇതില്‍ കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം മതസമ്മേളനത്തില്‍ പങ്കെടുത്തവരുമായി സമ്പര്‍ക്കം പുലര്‍ത്തി എട്ട് മദ്രസ വിദ്യാര്‍ത്ഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഹൈരബാദില്‍ നിസാമുദ്ദീനില്‍ നിന്നും മടങ്ങിയെത്തിയ 20 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. എന്നാല്‍ ഇവരുമായി ഇടപഴകിയത് മൂലം 81 പേര്‍ക്കാണ് രോഗം പകര്‍ന്നത്. സൂര്യപേട്ടില്‍ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ 11 പേര്‍ക്ക് കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഹൈദരാബാദില്‍ മാത്രം രോഗികളുടെ എണ്ണം അനിയന്ത്രിതമാം വിധം വര്‍ധിച്ചത് നിസാമുദ്ദീനില്‍ നിന്നും ആളുകള്‍ മടങ്ങിയെത്തിയത് മൂലമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് ഇതുവരെ 10,000 സാമ്പിളുകള്‍ പരിശോധിച്ചിട്ടുണ്ട്. നിലവില്‍ സംസ്ഥാനത്തെ ഏഴ് ലാബുകള്‍ക്കാണ് കൊറാണ പരിശോധനയ്ക്കായുള്ള അനുമതി നല്‍കിയിരിക്കുന്നത്. ഇതു കൂടാതെ ഹൈദരാബാദിലെ രണ്ട് ലാബുകള്‍ക്ക് കൊറോണ പരിശോധനയ്ക്കായുള്ള അനുമതി നല്‍കിയിട്ടുണ്ട്. മൂന്നാഴ്ചക്കകം ഓട്ടോമാറ്റിക് മെഷീന്‍ ലാബില്‍ കൊറോണ പരിശോധന ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad