കൊറോണ മാര്‍ഗ നിര്‍ദ്ദേശം കേരളം ലംഘിച്ചു; വിശദീകരണം തേടി കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: കേരളം കൊറോണ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചെന്ന് കേന്ദ്ര സര്‍ക്കാര്‍. പുതുക്കിയ മാര്‍ഗ നിര്‍ദ്ദേശങ്ങളില്‍ ഉള്‍പ്പെടാത്ത ചില മേഖലകള്‍ക്ക് ഇളവ് അനുവദിച്ചതാണ് വിമര്‍ശനത്തിന് കാരണം.
ബാര്‍ബര്‍ ഷോപ്പുകള്‍ക്കും,വര്‍ക്ക് ഷോപ്പുകള്‍ക്കും, ഹോട്ടലുകള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ ഇളവ് അനുവദിച്ചതാണ് കേന്ദ്ര വിമര്‍ശനത്തിന് കാരണം. ഇക്കാര്യത്തില്‍ കേരളത്തോട് കേന്ദ്രം വിശദീകരണം തേടിയിട്ടുണ്ട്.

കേരളത്തിന്റെ വിശദീകരണം ലഭിച്ച ശേഷം ഇതില്‍ എന്ത് നടപടി സ്വീകരിക്കണമെന്ന് കേന്ദ്രം തീരുമാനിക്കും.
പല സംസ്ഥാനങ്ങളിലും ആശങ്കയുളവാക്കുന്ന സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ കൂടുതല്‍ മേഖലയില്‍ ഇളവ് അനുവദിച്ച് ആശങ്ക വര്‍ധിപ്പിക്കരുതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. ഹോട്ടലുകളും ബാര്‍ബര്‍ ഷോപ്പുകളും തുറക്കുന്നതില്‍ പലയിടത്ത് നിന്നും ആശങ്കയുയര്‍ന്നിരുന്നു. അതിനിടയിലാണ് കേന്ദ്രസര്‍ക്കാര്‍ സംഭവത്തില്‍ വിശദീകരണം തേടിയത്.

Post a Comment

0 Comments

Top Post Ad

Below Post Ad