രാമായണം പരമ്പര ദേശീയതലത്തില്‍ ശ്രദ്ധനേടുന്നു; ഇന്നും തങ്ങളെ ജനങ്ങള്‍ മറക്കാത്തതില്‍ അത്ഭുതത്തോടെ അഭിനേതാക്കള്‍

മുംബൈ: ദൂരദര്‍ശനിലെ രാമായണം പരമ്പരയുടെ മടങ്ങിവരവിന് വലിയ ജനപിന്തുണയെന്ന് അഭിനേതാക്കള്‍. ഉത്തരരാമയണത്തില്‍ ശ്രീരാമന്റെ മകനായ കുശനായി അഭിനയിച്ച സ്വപ്‌നില്‍ ജോഷിയാണ് ഇന്നും രാമായണ കഥാപാത്രങ്ങളെ ജനങ്ങള്‍ നെഞ്ചിലേറ്റുന്നതെന്ന അനുഭവം മാദ്ധ്യങ്ങളുമായി പങ്കുവച്ചത്.
‘തന്റെ ജീവിതത്തില്‍ അഭിനയരംഗത്തേക്കുള്ള ആദ്യ കാല്‍വയ്പ്പായിരുന്നു രാമയണ ത്തിലെ കുശനെന്ന കഥാപാത്രം. രാമായണം പരമ്പരയുടെ അഭൂതപൂര്‍വ്വമായ വിജയം തനിക്ക് വലിയൊരു പ്രചോദനവും സഹായവുമായി’ സ്വപ്‌നില്‍ ജോഷി ട്വിറ്ററില്‍ കുറിച്ചു. രാമായണ ത്തില്‍ ശ്രീരാമനായും സീതയായും ജനഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടിയ അരുണ്‍ ഗോവിലിനും ദീപിക ചികിലിയക്കും ആശംസകളും നന്ദിയും സ്വപ്‌നില്‍ അറിയിച്ചു.


സ്വപ്‌നിലിന്റെ ആശംസകള്‍ക്ക് ജയ് ശ്രീറാം പറഞ്ഞാണ് ദീപിക മറുപടി നല്‍കിയത്. തിരിച്ച് മാതാജീ….പ്രണാം എന്ന് ഹിന്ദിയില്‍ തിരിച്ചും ആദരവോടെയാണ് പ്രതികരിച്ചതെന്നതും ശ്രദ്ധേയമായി. രാമായണത്തിന് ശേഷം രാമാനന്ദ സാഗറിന്റെ കൃഷ്ണ പരമ്പരയില്‍ ശ്രീകൃഷ്ണന്റെ കുട്ടിക്കാലവും അഭിനയിക്കാന്‍ സ്വപ്‌നിലിന് തന്നെയായിരുന്നു നിയോഗം.

രാമായണത്തിലെ ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹിരി, ഹനുമാനായി വന്‍ജനശ്രദ്ധ നേടിയ മുന്‍ ഗുസ്തിതാരം ധാരാ സിംഗ്, രാവണനായി വേറിട്ട അഭിനയം കാഴ്ചവച്ച അരവിന്ദ് ത്രിവേദി എന്നിവരും ഏറെ നാള്‍ക്കുശേഷവും രാമായണത്തിന്റെ സ്വീകാര്യതയില്‍ ഏറെ സന്തോഷത്തിലാണ്. രാമായണം ദൂരദര്‍ശനിലൂടെ 1987-1988 വര്‍ഷത്തിലാണ് സംപ്രേക്ഷണം ചെയ്തത്. തുടര്‍ന്ന് വിവിധ ഭാഷകളില്‍ പരമ്പര മൊഴിമാറ്റം നടത്തി തൊണ്ണൂറുകളിലും തരംഗമായി.

Post a Comment

0 Comments

Top Post Ad

Below Post Ad