കോവിഡ് പ്രതിരോധ മരുന്നിനായി ഗവേഷണം നടത്തുന്ന കമ്പനിക്ക് ഡേറ്റ നല്‍കുന്നത് സ്പ്രിംക്ലര്‍

തിരുവനന്തപുരം: ഡേറ്റ കൈമാറ്റ ആരോപണത്തിൽ ഇതിനകം കുരുങ്ങിയ സ്പ്രിംക്ലർ കമ്പനിക്ക് കൊറോണയ്ക്കെതിരെ പ്രതിരോധ മരുന്നിനായി ഗവേഷണം നടത്തുന്ന കമ്പനിയുമായി ബന്ധമെന്ന് റിപ്പോർട്ട്. അന്താരാഷ്ട്ര മരുന്നു നിർമാണ കമ്പനി ഫൈസറുമായാണ് സ്പ്രിംക്ലറിന് ബന്ധമുള്ളത്. ഇവർ ആവശ്യപ്പെട്ടത് കൊറോണ രോഗികളുടെ വിവരമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
ഇതിന്റെ തെളിവുകൾ മാതൃഭൂമി ന്യൂസ് പുറത്തുവിട്ടു. രോഗികളുടെ വിവര ശേഖരണത്തിനും ഫൈസർ കമ്പനിയുടെ മൂല്യം കൂട്ടുന്നതിനും സ്പ്രിംക്ലറിന്റെ സഹായം തേടിയിരുന്നു. സ്പ്രിംക്ലർ ശേഖരിക്കുന്ന വിവരങ്ങൾ മരുന്നു കമ്പനിയ്ക്ക് ചോരുമെന്ന ആരോപണങ്ങൾക്കിടയിലാണ് മരുന്നുകമ്പനിയുമായി സ്പ്രിംക്ലറിനുള്ള ബന്ധം പുറത്തുവരുന്നത്.
കൊവിഡ് പ്രതിരോധത്തിനുള്ള ആന്റിവൈറൽ മരുന്നും വാക്സിനുമുണ്ടാക്കുന്നുവെന്ന് അവകാശപ്പെടുന്ന കമ്പനിയാണ് ഫൈസർ. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് ഇക്കാര്യം സ്ഥിരീകരിക്കുന്നു. രോഗികളുടെ വിവരങ്ങളും അവരുടെ ആവശ്യങ്ങളും അടക്കമുള്ളത് ലഭിച്ചിരുന്നത് സ്പ്രിംക്ലർ വഴിയാണെന്ന് കമ്പനി നേരത്തെ തന്നെ സമ്മതിച്ചിരുന്നു. ഫൈസറിന്റെ സമൂഹമാധ്യമ വിഭാഗം മേധാവി സറാ ഹോൾഡെ 2017ൽ നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
21ാം നൂറ്റാണ്ടിന്റെ ഇന്ധനം വിവരങ്ങൾ അഥവാ ഡേറ്റയാണെന്ന് തുറന്നുപറഞ്ഞിട്ടുള്ളയാളാണ് സറാ ഹോൾഡെ. ആരോഗ്യരംഗത്തെ പുതിയ വിവരങ്ങൾ പുറത്തുവിടുന്ന മാർക്കെറ്റ് വെബ്സൈറ്റും സ്പ്രിംക്ലറിന് മരുന്നുകമ്പനിയുമായുള്ള ബന്ധത്തെക്കുറിച്ച് പറയുന്നു.
രോഗികളുമായി ബന്ധപ്പെട്ട വിവരശേഖരണത്തിന് മരുന്നു കമ്പനികൾക്ക് ചില പരിമിധികൾ ഉണ്ട്. അതിനായി ഡേറ്റ കൈകാര്യം ചെയ്യുന്ന മേഖലയിലുള്ള കമ്പനികളെയാണ് ഇവർ ആശ്രയിക്കാറുള്ളത്. സറാ ഹോൾഡെ സ്പ്രിംഗ്ലറിനെ വിശേഷിപ്പിക്കുന്നത് തങ്ങളുടെ ടൂൾ എന്നാണ്. ആരോഗ്യ രംഗത്തെ പുതിയ വിവരങ്ങൾ നൽകുന്ന വെബ്സൈറ്റായ മാർട്ടക്ക് സ്പ്രംക്ലറിന് ഫൈസർ ഉൾപ്പെടെ മൂന്ന് മരുന്നു നിർമാണ കമ്പനികളുമായി ബന്ധമുണ്ടെന്ന് പറയുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad